വിശ്വസിക്കുവിന്‍, ബാബറി മസ്ജിദ് ആരും തകര്‍ത്തതല്ല! വിധിയില്‍ പ്രതികരിച്ച് ആഷിക് അബു

ബാബറി മസ്ജിദ് പൊളിച്ച കേസില് പ്രതികളെ വെറുതെ വിട്ട കോടതി വിധിയില് പ്രതികരിച്ച് ആഷിക് അബു.
 | 
വിശ്വസിക്കുവിന്‍, ബാബറി മസ്ജിദ് ആരും തകര്‍ത്തതല്ല! വിധിയില്‍ പ്രതികരിച്ച് ആഷിക് അബു

ബാബറി മസ്ജിദ് പൊളിച്ച കേസില്‍ പ്രതികളെ വെറുതെ വിട്ട കോടതി വിധിയില്‍ പ്രതികരിച്ച് ആഷിക് അബു. വിശ്വസിക്കുവിന്‍ ബാബറി മസ്ജിദ് ആരും തകര്‍ത്തതല്ല എന്ന് ആഷിക് ഫെയിസ്ബുക്കില്‍ കുറിച്ചു. വിധിക്കെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. കേസില്‍ ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയാണ് ഇന്ന് വിധി പറഞ്ഞത്. 32 പ്രതികളെയും വെറുതെ വിട്ട കോടതി കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ തള്ളുകയായിരുന്നു.

#noonedemolishedbabri

Posted by Aashiq Abu on Wednesday, September 30, 2020

സിബിഐ വാദങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു കൊണ്ടാണ് കോടതിയുടെ വിധി. പള്ളി പൊളിച്ചതില്‍ ഗൂഢാലോചനയുണ്ട് എന്നായിരുന്നു സിബിഐ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. വിധിയില്‍ പ്രധാനമായും 5 കാര്യങ്ങളാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി പദ്ധതിയിട്ടല്ല, പ്രതികള്‍ക്കെതിരെ ആവശ്യമായ തെളിവുകള്‍ ഇല്ല, സിബിഐ സമര്‍പ്പിച്ച ഓഡിയോ, വീഡിയോ തെളിവുകളുടെ ആധികാരികത വ്യക്തമല്ല, പ്രസംഗത്തിന്റെ ശബ്ദരേഖ വ്യക്തമല്ല, പള്ളി മിനാരങ്ങളില്‍ കയറിയവര്‍ സാമൂഹ്യവിരുദ്ധരാണ് എന്നിങ്ങനെയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.

48 പേരായിരുന്നു കേസിലെ പ്രതികള്‍. ഇവരില്‍ 16 പേര്‍ വിചാരണയ്ക്കിടെ മരിച്ചു. ജീവിച്ചിരിക്കുന്ന 32 പ്രതികളില്‍ 26 പേരാണ് കോടതിയില്‍ ഹാജരാക്കിയത്. 28 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പ്രഖ്യാപിക്കുന്നത്.