‘ഇനി ഞാന്‍ ദേശീയ മുസ്ലിം എന്നറിയപ്പെടും’; അബ്ദുള്ളക്കുട്ടി ബി.ജെ.പിയില്‍ ചേര്‍ന്നു

ന്യൂഡല്ഹി: കോണ്ഗ്രസില് നിന്ന് പുറത്താക്കപ്പെട്ട എ.പി അബുള്ളക്കുട്ടി ബി.ജെ.പിയില് ചേര്ന്നു. എന്നെ ഇനി നിങ്ങള്ക്ക് ഒരു ദേശീയ മുസ്ലീം എന്ന് വിശേഷിപ്പിക്കാവുന്നതാണെന്ന് അംഗത്വം സ്വീകരിച്ചതിന് ശേഷം അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഡല്ഹിയിലെ അശോക റോഡിലെ ബിജെപി ഓഫീസില് വെച്ച് പാര്ട്ടി വര്ക്കിംഗ് പ്രസിഡന്റ് ജെ.പി. നദ്ദയില് നിന്നാണ് അബ്ദുള്ളക്കുട്ടി അംഗത്വം ഏറ്റുവാങ്ങിയത്. ചടങ്ങില് കേന്ദ്രമന്ത്രിമാരായ ധര്മേന്ദ്ര പ്രധാന്, വി. മുരളീധരന്, രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖര് എന്നിവര് പങ്കെടുത്തു. നേരത്തെ അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും അമിത് ഷായുമായും അദ്ദേഹം
 | 
‘ഇനി ഞാന്‍ ദേശീയ മുസ്ലിം എന്നറിയപ്പെടും’; അബ്ദുള്ളക്കുട്ടി ബി.ജെ.പിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട എ.പി അബുള്ളക്കുട്ടി ബി.ജെ.പിയില്‍ ചേര്‍ന്നു. എന്നെ ഇനി നിങ്ങള്‍ക്ക് ഒരു ദേശീയ മുസ്ലീം എന്ന് വിശേഷിപ്പിക്കാവുന്നതാണെന്ന് അംഗത്വം സ്വീകരിച്ചതിന് ശേഷം അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹിയിലെ അശോക റോഡിലെ ബിജെപി ഓഫീസില്‍ വെച്ച് പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി. നദ്ദയില്‍ നിന്നാണ് അബ്ദുള്ളക്കുട്ടി അംഗത്വം ഏറ്റുവാങ്ങിയത്. ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, വി. മുരളീധരന്‍, രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ പങ്കെടുത്തു.

നേരത്തെ അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും അമിത് ഷായുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തെ ബി.ജെ.പിയിലേക്ക് പോകില്ലെന്ന് പറഞ്ഞ അബ്ദുള്ളക്കുട്ടി പിന്നീട് വാക്കുമാറ്റുകയായിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്നും നേരത്തെ അദ്ദേഹം ആരോപിച്ചിരുന്നു. എന്നാല്‍ മോദിയെ പ്രശംസിക്കുന്നവരുടെ സ്ഥാനം പാര്‍ട്ടിക്ക് പുറത്താണെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തീരുമാനമെടുക്കുകയായിരുന്നു.

എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അബ്ദുള്ളക്കുട്ടി സിപിഎമ്മിന്റെ പാര്‍ലമെന്റ് അംഗമായിരുന്നു. മോദിയെ പ്രശംസിച്ചതിനാണ് സിപിഎം അബ്ദുള്ളക്കുട്ടിയെ പുറത്താക്കുന്നത്. പിന്നീട് കോണ്‍ഗ്രസിലെത്തിയ അബ്ദുള്ളക്കുട്ടി വൈകാതെ എം.എല്‍.എയായി വിജയിക്കുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിട്ടും മോദി പ്രശംസയില്‍ നിന്ന് പിന്നോക്കം പോവാന്‍ അബ്ദുള്ളക്കുട്ടി തയ്യാറായില്ല. കോണ്‍ഗ്രസിന് ചരിത്രത്തിലെ ദയനീയമായ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതിന് പിന്നാലെ അബ്ദുള്ളക്കുട്ടി മോദിയെ പുകഴ്ത്തി രംഗത്ത് വന്നു. ഇതോടെയാണ് കോണ്‍ഗ്രസ് അബ്ദുള്ളക്കുട്ടിയെ പുറത്താക്കാന്‍ തീരുമാനിക്കുന്നത്.

അംഗത്വം സ്വീകരിച്ചതിന് ശേഷം അബ്ദുള്ളക്കുട്ടി നടത്തിയ പ്രസ്താവനയുടെ പൂര്‍ണരൂപം.

”എന്നെ ഇനി നിങ്ങള്‍ക്ക് ഒരു ദേശീയ മുസ്ലീം എന്ന് വിശേഷിപ്പിക്കാവുന്നതാണ്. ജെ.പി നഡ്ഡയുടെ കൂടെ മന്ത്രി വി. മുരളീധരനും രാജീവ് ചന്ദ്രശേഖര്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ബി.ജെ.പി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലാണ് ഞാന്‍ മെമ്പര്‍ഷിപ്പ് സ്വീകരിച്ചത്.

നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും ആശിര്‍വാദത്തോടെയാണ് ദല്‍ഹിയില്‍വെച്ച് മെമ്പര്‍ഷിപ്പ് എടുക്കാന്‍ തീരുമാനിച്ചത്. ഞാനൊരു ദേശീയ മുസ്ലീമാമെന്ന് പറയാന്‍ കാരണം മുസല്‍മാന്‍ എന്ന നിലയില്‍ പറയാന്‍ സാധിക്കും ദേശസ്നേഹം ഞങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. നമ്മുടെ രാജ്യത്തിന്റെ പല ഭാഗത്ത് പ്രത്യേകിച്ചും സൗത്ത് ഇന്ത്യയില്‍ ബി.ജെ.പി സര്‍ക്കാരും മുസ്ലീങ്ങളും തമ്മില്‍ കുറേ സ്ഥലങ്ങളിലെങ്കിലും മാനസിക ഐക്യം ഉണ്ടാക്കിയെടുക്കാന്‍ എനിക്ക് സാധിക്കും.

ബി.ജെ.പിയും മുസ്ലീങ്ങളും തമ്മിലുള്ള വിടവ് നികത്താനുള്ള ആത്മാര്‍ത്ഥമായ ശ്രമമാണ് നടത്തുന്നത്. എന്നെ സി.പി.ഐ.എമ്മും കോണ്‍ഗ്രസും പുറത്താക്കി. കാരണം നരേന്ദ്രമോദിയുടെ വികസനത്തെഅനൂകൂലിച്ചതിനാണ്. നരേന്ദ്ര മോദിയുടെ വികസന നയത്തിലൂടെ ഇന്ത്യ ലോകത്തിലെ സൂപ്പര്‍ പവര്‍ ആകാന്‍ പോകുകയാണ്.

ഇന്ത്യയിലെ മുസ്ലീങ്ങളെ വോട്ട് ബാങ്കുകളായി കണ്ട പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയില്‍ നടന്ന പല പദ്ധതികളിലും ജനങ്ങളില്‍ പ്രത്യേകിച്ചും ന്യൂനപക്ഷങ്ങളില്‍ എത്തിക്കാന്‍ മോദിക്ക് സാധിക്കും. മോദിയുടെ കൈകളില്‍ ന്യൂനപക്ഷ സമുദായം സുരക്ഷിതമാണ്. ഈ രാജ്യത്തിന്റെ പുരോഗതി പ്രധാനപ്പെട്ടതാണ്. വികസനം പ്രധാനപ്പെട്ടതാണ്. ഡെമോക്രാറ്റിക് ഓര്‍ഗനൈസേഷനായി ബി.ജെ.പി ഇന്ന് മാറി. ഗവണ്‍മെന്റിന്റെ വികസനപ്രവര്‍ത്തനങ്ങളോട് തലതിരിഞ്ഞ് നില്‍ക്കരുതെന്നാണ് പറയാനുള്ളത്.

കേരളത്തിലെ സി.പി.ഐ.എമ്മിലേയും കോണ്‍ഗ്രസിേലയും നേതാക്കളോട് ഒരു കാര്യം പറയാതെ വയ്യ. എന്നെ നിങ്ങള്‍ പടിയടച്ച് പിണ്ഡം വെച്ചു. എന്നെ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടാകും. എന്നാല്‍ കേരളത്തിലെ ജനമനസില്‍ നിന്നും ആട്ടിപ്പായിക്കാന്‍ കഴിയില്ല എന്ന് വികാരത്തോടെ പറയുകയാണ്. മോദി വിരോധം പറഞ്ഞാല്‍ ന്യൂനപക്ഷ സമുദായം കയ്യടിക്കുമെന്ന് ഇവര്‍ കരുതി. എന്നാല്‍ കാലം മാറി. ബി.ജെ.പിയിലേക്ക് ചേരാനാണോ ഫേസ്ബുക്ക് പോസ്റ്റ് എന്ന് നിങ്ങള്‍ എന്നോട് ചോദിച്ചു. ഞാന്‍ കണ്‍ഫ്യൂഷനിലായിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ. എന്നാല്‍ വികസനത്തിനൊപ്പം നില്‍ക്കണമെന്ന് എന്നെ സ്നേഹിക്കുന്ന ന്യൂനപക്ഷ സമുദായത്തിലുള്ളവര്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞു.

”- അബ്ദുള്ളക്കുട്ടി പറഞ്ഞു.