ആഭാസത്തിനും സെന്‍സര്‍ കുരുക്ക്; ബോര്‍ഡിന്റെ രാഷ്ട്രീയ അസഹിഷ്ണുതയെന്ന് അണിയറ പ്രവര്‍ത്തകര്‍

സ്പയര് പ്രൊഡക്ഷന്സും രാജീവ് രവിയുടെ കളക്ടീവ് ഫേസ് വണും ചേര്ന്ന് നിര്മിക്കുന്ന ആഭാസം എന്ന ചിത്രം സെന്സര് കുരുക്കില്. ജനുവരി 5ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് ഇതുമൂലം മാറ്റിവെച്ചതായി അണിയറ പ്രവര്ത്തകര് അറിയിച്ചു.
 | 

ആഭാസത്തിനും സെന്‍സര്‍ കുരുക്ക്; ബോര്‍ഡിന്റെ രാഷ്ട്രീയ അസഹിഷ്ണുതയെന്ന് അണിയറ പ്രവര്‍ത്തകര്‍

സ്പയര്‍ പ്രൊഡക്ഷന്‍സും രാജീവ് രവിയുടെ കളക്ടീവ് ഫേസ് വണും ചേര്‍ന്ന് നിര്‍മിക്കുന്ന ആഭാസം എന്ന ചിത്രം സെന്‍സര്‍ കുരുക്കില്‍. ജനുവരി 5ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് ഇതുമൂലം മാറ്റിവെച്ചതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ചില ഡയലോഗുകള്‍ മ്യൂട്ട് ചെയ്താല്‍ എ സര്‍ട്ടിഫിക്കറ്റ് തരാമെന്നാണ് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിരിക്കുന്നതെന്നും അങ്ങനെയൊരു ഔദാര്യം പറ്റാന്‍ മാത്രം തെറ്റൊന്നും ചെയ്തിട്ടില്ല എന്നാണ് വിശ്വസിക്കുന്നതെന്നും ചിത്രത്തിന്റെ ഫേസ്ബുക്ക് പേജില്‍ അണിയറ പ്രവര്‍ത്തകര്‍ കുറിച്ചു.

സെന്‍സര്‍ ബോര്‍ഡിന്റെ രാഷ്ട്രീയ അസഹിഷ്ണുതയാണ് പ്രകടമായിരിക്കുന്നതെന്നും ഇതിനെതിരെ റിവ്യൂ കമ്മിറ്റിയില്‍ അപ്പീല്‍ പോകാനണ് തീരുമാനമെന്നും പോസ്റ്റ് പറയുന്നു. സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കല്‍, അലന്‍സിയര്‍, ഇന്ദ്രന്‍സ്, നാസര്‍, ശീതള്‍ തുടങ്ങിയവരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജൂബിത് നമ്രാഡത്ത് ആണ്.