അഭിമന്യുവിന്റെ കൊലപാതകിയെ തിരിച്ചറിഞ്ഞു; കുറ്റപത്രം ഉടന്‍ സമര്‍പ്പിച്ചേക്കും

മഹാരാജാസ് കോളജ് എസ്.എഫ്.ഐ പ്രവര്ത്തകന് അഭിമന്യുവിന്റെ കൊലയാളിയെ തിരിച്ചറിഞ്ഞു. പ്രതികള് കേരളത്തില് തന്നെയുണ്ടെന്നാണ് പോലീസ് നിഗമനം. നേരത്തെ ഇതര സംസ്ഥാനത്തേക്ക് കടന്നതായി സൂചനയുണ്ടായിരുന്നെങ്കിലും മൊബൈല് ഫോണ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില് പ്രതികള് എല്ലാവരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. പ്രളയ സമയത്ത് ഇവര് ഒളിവില് താമസിച്ചിരുന്ന സ്ഥലങ്ങളില് നിന്നും മാറി താമസിക്കേണ്ടി വന്നതായും സൂചനകള് ലഭിച്ചിട്ടുണ്ട്.
 | 

അഭിമന്യുവിന്റെ കൊലപാതകിയെ തിരിച്ചറിഞ്ഞു; കുറ്റപത്രം ഉടന്‍ സമര്‍പ്പിച്ചേക്കും

കൊച്ചി: മഹാരാജാസ് കോളജ് എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലയാളിയെ തിരിച്ചറിഞ്ഞു. പ്രതികള്‍ കേരളത്തില്‍ തന്നെയുണ്ടെന്നാണ് പോലീസ് നിഗമനം. നേരത്തെ ഇതര സംസ്ഥാനത്തേക്ക് കടന്നതായി സൂചനയുണ്ടായിരുന്നെങ്കിലും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ എല്ലാവരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. പ്രളയ സമയത്ത് ഇവര്‍ ഒളിവില്‍ താമസിച്ചിരുന്ന സ്ഥലങ്ങളില്‍ നിന്നും മാറി താമസിക്കേണ്ടി വന്നതായും സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

നിലവില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരും അല്ലാതെയുമായി 26 പ്രതികളാണ് പോലീസ് പട്ടികയിലുള്ളത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തിരിക്കുന്നത് 16 പേരാണ്. ഇവരില്‍ ആരാണ് അഭിമന്യുവിനെയും സുഹൃത്ത് അര്‍ജുന്‍ കൃഷ്ണയെയും കുത്തി വീഴ്ത്തിയതെന്ന് പോലീസിന് വ്യക്തമായിരുന്നില്ല. എന്നാല്‍ റിമാന്‍ഡിലുള്ള പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് പ്രധാന പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. ഇവരുടെ പേരില്‍ ഉടന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ് അറിയിച്ചു.

പന്തളം കേന്ദ്രീകരിച്ചാണ് പ്രതികളെല്ലാവരും ഒളിവില്‍ താമസിച്ചിരുന്നതെന്ന് സൂചനയുണ്ട്. മൂന്ന് അക്രമികളാണ് മാരകായുധങ്ങള്‍ കൈവശം കരുതിയിരുന്നത്. കൊല നടത്തിയശേഷം കേരളം വിട്ട ഇവര്‍ പലപ്പോഴായാണ് പന്തളത്തെ ഒളിത്താവളത്തില്‍ എത്തിയത്. ഒരു മാസത്തിലേറെ ഇവര്‍ ഇവിടെ തങ്ങിയിരുന്നു. അഭിമന്യുവിന്റെ കൊലയാളിയടക്കം കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത എട്ടു പേരെയാണ് ഇനി പിടികൂടാനുള്ളത്. പ്രതികളെ തിരിച്ചറിഞ്ഞതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.