അഭിമന്യു വധം; പ്രധാന പ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍

അഭിമന്യു വധത്തില് നേരിട്ട് പങ്കുള്ള ഒരാള് കൂടി പിടിയിലായി. നെട്ടൂരില് നിന്നെത്തി അഞ്ചുപേരില് ഒരാളായ റജീബ് ആണ് പിടിയിലായത്. കര്ണാടകയിലേക്ക് കടന്ന ഇയാള് തിരിച്ച് കൊച്ചിയിലേക്കുള്ള യാത്രക്കിടെ ട്രെയിനില് വെച്ചാണ് പോലീസ് പിടിയിലായത്. മഹാരാജാസ് ക്യാമ്പസിലേക്ക് ആയുധങ്ങള് എത്തിച്ചതില് പ്രധാനിയാണ് റജീബ്.
 | 

അഭിമന്യു വധം; പ്രധാന പ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍

കൊച്ചി: അഭിമന്യു വധത്തില്‍ നേരിട്ട് പങ്കുള്ള ഒരാള്‍ കൂടി പിടിയിലായി. നെട്ടൂരില്‍ നിന്നെത്തി അഞ്ചുപേരില്‍ ഒരാളായ റജീബ് ആണ് പിടിയിലായത്. കര്‍ണാടകയിലേക്ക് കടന്ന ഇയാള്‍ തിരിച്ച് കൊച്ചിയിലേക്കുള്ള യാത്രക്കിടെ ട്രെയിനില്‍ വെച്ചാണ് പോലീസ് പിടിയിലായത്. മഹാരാജാസ് ക്യാമ്പസിലേക്ക് ആയുധങ്ങള്‍ എത്തിച്ചതില്‍ പ്രധാനിയാണ് റജീബ്.

ആക്രമണത്തില്‍ ഇയാള്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 16 ആയി. നെട്ടൂര്‍ സ്വദേശികളാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘത്തിലെ ആറു പേര്‍. എട്ട് പേരാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തത്. എന്നാല്‍ അഭിമന്യുവിനെ കുത്തിയത് ആരാണെന്ന് സ്ഥിരീകരിക്കാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

റജീബിനെ ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നത്.