അഭിമന്യുവിനെ കുത്തിയത് മുഹമ്മദല്ലെന്ന് പോലീസ്; കൃത്യത്തിന് നേതൃത്വം നല്‍കിയ 8പേര്‍ ഇപ്പോഴും ഒളിവില്‍

മഹരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിനെ കൊലപ്പെടുത്തിയ പ്രധാന പ്രതികള് ഇപ്പോഴും ഒളിവിലെന്ന് റിപ്പോര്ട്ട്. നേരത്തെ മുഹമ്മദ് എന്ന് പേരുള്ള ബിരുദ വിദ്യാര്ത്ഥിയാണ് അഭിമന്യുവിനെ കുത്തിക്കൊന്നതെന്നായിരുന്നു പോലീസ് നിഗമനം. എന്നാല് ഇതില് നിന്നും വ്യത്യസ്ഥമാണ് പോലീസ് മജിസ്ട്രേറ്റ് കോടതിയില് സമര്പ്പിച്ച റിപ്പോര്ട്ടിലെ വിവരങ്ങള്. അഭിമന്യുവിനെ കുത്തിയ എസ്.ഡി.പി.ഐ പ്രവര്ത്തകനെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇത് വരെ അറസ്റ്റ് ചെയ്യാന് കഴിഞ്ഞിട്ടില്ലെന്ന് റിപ്പോര്ട്ടില് വ്യക്തമാക്കുന്നു.
 | 

അഭിമന്യുവിനെ കുത്തിയത് മുഹമ്മദല്ലെന്ന് പോലീസ്; കൃത്യത്തിന് നേതൃത്വം നല്‍കിയ 8പേര്‍ ഇപ്പോഴും ഒളിവില്‍

കൊച്ചി: മഹരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിനെ കൊലപ്പെടുത്തിയ പ്രധാന പ്രതികള്‍ ഇപ്പോഴും ഒളിവിലെന്ന് റിപ്പോര്‍ട്ട്. നേരത്തെ മുഹമ്മദ് എന്ന് പേരുള്ള ബിരുദ വിദ്യാര്‍ത്ഥിയാണ് അഭിമന്യുവിനെ കുത്തിക്കൊന്നതെന്നായിരുന്നു പോലീസ് നിഗമനം. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്ഥമാണ് പോലീസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. അഭിമന്യുവിനെ കുത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇത് വരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കേസിലെ ഒന്നാം പ്രതി മുഹമ്മദാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്നായിരുന്നു നേരത്തെ പുറത്തുവിട്ടിരുന്ന വിവരം. ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന എട്ട് പേരില്‍ ഒരാളാണ് കൃത്യം നടത്തിയത്. ഇയാള്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനാണെന്നും പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകം നടത്താനുള്ള ഗൂഢാലോചന നടത്തിയ സംഘത്തിലെ പ്രധാനികളാണ് പിടിയിലാവാനുള്ള 8 പേരും.

ഷിജു, റിയാസ്, അനീഷ്, ഷാഹിം, മനാഫ്, ജമ്പാര്‍, നൗഷാദ്, അബ്ദുള്‍ നാസര്‍ എന്നിവരാണ് കൃത്യത്തില്‍ പങ്കെടുത്ത ശേഷം ഒളിവില്‍ പോയിരിക്കുന്നത്. ഇവരെ അറസ്റ്റ് ചെയ്താല്‍ മാത്രമേ കുത്താന്‍ ഉപയോഗിച്ച കത്തി ഉള്‍പ്പടെയുള്ളവ കണ്ടെടുക്കാന്‍ സാധിക്കുകയുള്ളു. കൊല നടത്തിയതിന് ശേഷം രക്ഷപ്പെടുന്നതിനായി അക്രമികള്‍ വാഹനം തയ്യാറാക്കി നിര്‍ത്തിയരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.