അഭിമന്യു വധം; എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റിനെ ഉള്‍പ്പെടെ പോലീസ് അറസ്റ്റ് ചെയ്തു

എസ്.ഡി.പി.ഐ സംസ്ഥാന നേതാക്കള് ഉള്പ്പെടെയുള്ളവര് പോലീസ് പിടിയില്. മഹാരാജാസ് കോളജിലെ വിദ്യാര്ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യു കൊല്ലപ്പെട്ട കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. അറസ്റ്റിനെക്കുറിച്ചുള്ള വിവരങ്ങള് പോലീസ് പുറത്തുവിട്ടിട്ടില്ല. അഭിമന്യു കൊല്ലപ്പെട്ട കേസില് പാര്ട്ടിയുടെ വിശദീകരണം നല്കുന്ന പത്രസമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
 | 

അഭിമന്യു വധം; എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റിനെ ഉള്‍പ്പെടെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: എസ്.ഡി.പി.ഐ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പോലീസ് പിടിയില്‍. മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യു കൊല്ലപ്പെട്ട കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. അറസ്റ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. അഭിമന്യു കൊല്ലപ്പെട്ട കേസില്‍ പാര്‍ട്ടിയുടെ വിശദീകരണം നല്‍കുന്ന പത്രസമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ. മനോജ്കുമാര്‍, ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, ജില്ലാ പ്രസിഡന്റ് വി.കെ. ഷൗക്കത്തലി എന്നിവര്‍ക്കു പുറമെ ഇവര്‍ വന്ന മൂന്നു വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത വന്‍ പോലീസ് സന്നാഹവുമായി എത്തിയായിരുന്നു അറസ്റ്റ്.