വാരിയെല്ലുകള്‍ തകര്‍ത്ത് ഹൃദയത്തിലേക്ക് കത്തി കയറ്റി; കൊല്ലണമെന്ന് നിശ്ചയിച്ച ആക്രമണം

ക്യാംപസ് ഫ്രണ്ട് പ്രവര്ത്തകര് കുത്തിക്കൊന്ന മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് പുറത്തുവന്നു. ഹൃദയത്തിലേറ്റ മാരകമായ മുറിവാണ് മരണത്തിനിടയാക്കിയതെന്ന് പൊലീസ് സര്ജന് അന്വേഷണ ഉദ്യോഗസ്ഥന് നല്കിയ പ്രാഥമിക റിപ്പോര്ട്ടില് വ്യക്തമാക്കുന്നു. ഏതാണ്ട് ഏഴു സെന്റീമീറ്റര് ആഴത്തിലും നാലു സെന്റീമീറ്റര് വീതിയിലുമുള്ള മുറിവാണ് അഭിമന്യുവിന് ഏറ്റിരിക്കുന്നത്.
 | 

വാരിയെല്ലുകള്‍ തകര്‍ത്ത് ഹൃദയത്തിലേക്ക് കത്തി കയറ്റി; കൊല്ലണമെന്ന് നിശ്ചയിച്ച ആക്രമണം

കൊച്ചി: ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊന്ന മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഹൃദയത്തിലേറ്റ മാരകമായ മുറിവാണ് മരണത്തിനിടയാക്കിയതെന്ന് പൊലീസ് സര്‍ജന്‍ അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏതാണ്ട് ഏഴു സെന്റീമീറ്റര്‍ ആഴത്തിലും നാലു സെന്റീമീറ്റര്‍ വീതിയിലുമുള്ള മുറിവാണ് അഭിമന്യുവിന് ഏറ്റിരിക്കുന്നത്.

വാരിയെല്ലുകള്‍ തകര്‍ത്ത് ഹൃദയത്തിനകത്തേക്ക് മുറിവ് എത്താന്‍ പാകത്തിലുള്ള മൂര്‍ച്ചയേറിയ ആയുധമാണ് അക്രമി ഉപയോഗിച്ചിരിക്കുന്നത്. അഭിമന്യുവിനെ ഹൃദയത്തിലേക്ക് കത്തിയിറക്കാന്‍ പാകത്തിന് ഇരുകൈകളും അക്രമിസംഘം പിറകില്‍ നിന്ന് ബന്ധിച്ചിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്ന് ഇതോടെ വ്യക്തമാവുകയാണ്. കൊലപ്പെടുത്താന്‍ നിശ്ചയിച്ച് തന്നെയാണ് അക്രമികള്‍ അഭിമന്യുവിനെ കുത്തിയിരുന്നതെന്ന സൂചനയാണ് റിപ്പോര്‍ട്ടിലുള്ളത്.

വിശദമായ റിപ്പോര്‍ട്ട് പുറത്ത് വന്നാലെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തതയുണ്ടാവുകയുള്ളു. അഭിമന്യുവിന് ഒപ്പം കുത്തേറ്റ അര്‍ജുന്റെ നില ഗുരുതരമായി തുടരുകയാണ്. ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ട്. പോലീസ് അറസ്റ്റ് ചെയ്ത 3 പേരുള്‍പ്പെടെ മൊത്തം 11 പേരാണ് പ്രതികളാണ് കേസിലുള്‍പ്പെട്ടിരിക്കുന്നത്.