അബി വ്യാജവൈദ്യത്തിന്റെ ഇരയോ? സോഷ്യല്‍ മീഡിയ സംവാദം മുറുകുന്നു; പോസ്റ്റുകള്‍ കാണാം

മിമിക്രി, ചലച്ചിത്രതാരമായിരുന്ന അബി വ്യാജ വൈദ്യത്തിന് ഇരയാകുകയായിരുന്നോ എന്ന സംശയവുമായി സോഷ്യല് മീഡിയ. മരിക്കുന്നതിനു തലേദിവസം ചേര്ത്തലയിലെ ഒരു വൈദ്യന്റെ അടുത്ത് അബി പോയിരുന്നുവെന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഈ ചര്ച്ചകള് ഉയരുന്നത്. സോഷ്യല് മീഡിയയിലൂടെ പ്രചരിക്കുന്ന ആധുനിക വൈദ്യശാസ്ത്ര വിരുദ്ധ ലോബിയുടെ പ്രചരണങ്ങളുടെ പുതിയ ഇരയാണ് അബിയെന്ന ആരോപണമാണ് ശക്തമാകുന്നത്.
 | 

അബി വ്യാജവൈദ്യത്തിന്റെ ഇരയോ? സോഷ്യല്‍ മീഡിയ സംവാദം മുറുകുന്നു; പോസ്റ്റുകള്‍ കാണാം

മിമിക്രി, ചലച്ചിത്രതാരമായിരുന്ന അബി വ്യാജ വൈദ്യത്തിന് ഇരയാകുകയായിരുന്നോ എന്ന സംശയവുമായി സോഷ്യല്‍ മീഡിയ. മരിക്കുന്നതിനു തലേദിവസം ചേര്‍ത്തലയിലെ ഒരു വൈദ്യന്റെ അടുത്ത് അബി പോയിരുന്നുവെന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഈ ചര്‍ച്ചകള്‍ ഉയരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ആധുനിക വൈദ്യശാസ്ത്ര വിരുദ്ധ ലോബിയുടെ പ്രചരണങ്ങളുടെ പുതിയ ഇരയാണ് അബിയെന്ന ആരോപണമാണ് ശക്തമാകുന്നത്.

രോഗം കൃത്യമായി തിരിച്ചറിഞ്ഞ് ശരിയായ ചികിത്സ നടത്തിയിരുന്നവെങ്കില്‍ അബി ഇനിയും ജീവിച്ചേനെയെന്ന് ജിയാദ് എന്ന ഫേസ്ബുക്ക് യൂസര്‍ പറയുന്നു

ഇന്നലെ ജിഷ്ണു, ഇന്ന് അബി, നാളെ ഇനി ആരെന്നറിയില്ല. പെട്ടുപോകുന്നത് പ്രശസ്തരാകുമ്പോള്‍ വിവരം പുറത്തറിയും, അല്ലാതെ വ്യാജവൈദ്യത്തിന് ഇരയാകുന്ന എണ്ണമറ്റ സാധാരണക്കാരുടെ കാര്യം ആരെങ്കിലും അറിയുന്നുണ്ടോ? എന്നാണ് ഇന്‍ഫോക്ലിനിക്ക് അഡമിനും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഡോക്ടറുമായ ഷിംന അസീസ് പയുന്നത്.

‘ഞാന്‍ ഉറപ്പായും ചികിത്സിച്ച് നന്നാക്കിയെടുക്കാം’ എന്ന് പ്രഖ്യാപിച്ച് മാരകരോഗിയെ വെച്ച് വിവരമുള്ള ഒരു ആയുര്‍വേദഡോക്ടറും ഇരുന്നതായി അറിവില്ല. മിക്കവരും തന്നെ രോഗിക്ക് സപ്പോര്‍ട്ടീവ് മെഡിസിന്‍ കൊടുത്ത് വിദഗ്ദ്ധ കേന്ദ്രങ്ങളിലേക്ക് അര്‍ഹിക്കുന്ന ചികിത്സക്കായി റഫര്‍ ചെയ്ത് വരുന്നതാണ് കണ്ടിട്ടുള്ളത്. ഒരു ഡോക്ടറും രോഗിയുടെ ജീവന്‍ കൊണ്ട് കളിക്കില്ല. എന്നാല്‍ വ്യാജചികിത്സകര്‍ അങ്ങനെയല്ല. എന്തര്‍ത്ഥത്തിലാണ് ഇത്തരക്കാര്‍ ‘ഇപ്പ ശരിയാക്കിത്തരാം’ എന്ന് പുലമ്പുന്നത് എന്ന ചോദ്യവും ഷിംന ഉന്നയിക്കുന്നു.