മഴയില്‍ കാലടി സര്‍വ്വകലാശാല ഒറ്റപ്പെട്ടു; നാനൂറോളം വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്

കനത്ത മഴയില് കാലടി സര്വ്വകലാശാല ഒറ്റപ്പെട്ടു. ക്യാംപസിന്റെ യൂടിലിറ്റി സെന്ററില് ഏതാണ്ട് 400 ഓളം വിദ്യാര്ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവര്ത്തകര് ഇതുവരെയും സ്ഥലത്ത് എത്തിയിട്ടില്ല. കുടുങ്ങി കിടക്കുന്നവരില് ഏറെയും വിദ്യാര്ത്ഥിനികളാണ്. ഗര്ഭിണികളും അസുഖ ബാധിതരും കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്ട്ട്.
 | 

മഴയില്‍ കാലടി സര്‍വ്വകലാശാല ഒറ്റപ്പെട്ടു; നാനൂറോളം വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്

കൊച്ചി: കനത്ത മഴയില്‍ കാലടി സര്‍വ്വകലാശാല ഒറ്റപ്പെട്ടു. ക്യാംപസിന്റെ യൂടിലിറ്റി സെന്ററില്‍ ഏതാണ്ട് 400 ഓളം വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവര്‍ത്തകര്‍ ഇതുവരെയും സ്ഥലത്ത് എത്തിയിട്ടില്ല. കുടുങ്ങി കിടക്കുന്നവരില്‍ ഏറെയും വിദ്യാര്‍ത്ഥിനികളാണ്. ഗര്‍ഭിണികളും അസുഖ ബാധിതരും കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ നേവിയുടെ ഒരു ബോട്ട് സംഭവ സ്ഥലത്ത് എത്തിയിരുന്നെങ്കിലും വേണ്ടത്ര സജ്ജീകരങ്ങളോ വലിപ്പമോ ഇല്ലാത്തതിനാല്‍ ദൗത്യത്തില്‍ നിന്ന് പിന്‍വാങ്ങേണ്ടി വന്നു. കൂടുതല്‍ ബോട്ടുകളുമായി ഫയര്‍ ആന്റ് റെസ്‌ക്യൂ ടീം ഉടന്‍ ക്യാംപസിലെത്തുമെന്നാണ് കരുതുന്നത്. ക്യാംപസിലെ പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി കുട്ടികളെ തന്നെ പാചകം ചെയ്യുന്നുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ വിദ്യാര്‍ത്ഥികള്‍ കഴിയുന്ന യൂട്ടിലിറ്റി സെന്ററിന്റെ ഒന്നാം നിലയില്‍ വെള്ളം കയറിയിട്ടുണ്ട്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.

ഇന്നലെ വൈകുന്നേരത്തോടെ ബോയ്സ് ഹോസ്റ്റല്‍ മുങ്ങിയിരുന്നു. രാത്രി ഒന്നരയോടെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലും വെള്ളം കയറിത്തുടങ്ങി. പുലര്‍ച്ചെ രണ്ട് മണിയോടെ ഗവേഷണ വിദ്യാര്‍ഥികളുടെ ഹോസ്റ്റലിലേക്ക് മാറ്റി. അവിടെയും വെള്ളം കയറിയതോടെയാണ് ഇപ്പോള്‍ യൂട്ടിലിറ്റി സെന്റിലേക്ക് ഞങ്ങളെ മാറ്റിയിരിക്കുന്നതെന്ന് വിദ്യാര്‍ത്ഥിനി പ്രതികരിച്ചു.