ദിലീപിനെ തിരിച്ചെടുത്ത നടപടി; പ്രതിഷേധം ദേശീയതലത്തിലേക്ക്; എഎംഎംഎക്കെതിരെ അക്കാഡമിക് സമൂഹത്തിന്റെ പ്രസ്താവന

ലൈംഗിക കുറ്റകൃത്യത്തില് പ്രതിയായ ദിലീപിനെ തിരിച്ചെടുത്ത അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയുടെ നടപടിക്കെതിരെ പ്രതിഷേധം ദേശീയ തലത്തിലേക്ക്. പ്രമുഖ അക്കാഡമിക്കുകളും ഫെമിനിസ്റ്റ് ചിന്തകരും കലാപ്രവര്ത്തകരുമുള്പ്പെടെ 82 പേര് സംഘടനയുടെ നടപടിക്കെതിരെ സംയുക്ത പ്രസ്താവനയിറക്കി. പുതിയ സംഭവവികാസങ്ങള് അങ്ങേയറ്റം ഞെട്ടലോടെയാണ് തങ്ങള് നോക്കിക്കാണുന്നതെന്ന് പ്രസ്താവന പറയുന്നു.
 | 

ദിലീപിനെ തിരിച്ചെടുത്ത നടപടി; പ്രതിഷേധം ദേശീയതലത്തിലേക്ക്; എഎംഎംഎക്കെതിരെ അക്കാഡമിക് സമൂഹത്തിന്റെ പ്രസ്താവന

ലൈംഗിക കുറ്റകൃത്യത്തില്‍ പ്രതിയായ ദിലീപിനെ തിരിച്ചെടുത്ത അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയുടെ നടപടിക്കെതിരെ പ്രതിഷേധം ദേശീയ തലത്തിലേക്ക്. പ്രമുഖ അക്കാഡമിക്കുകളും ഫെമിനിസ്റ്റ് ചിന്തകരും കലാപ്രവര്‍ത്തകരുമുള്‍പ്പെടെ 82 പേര്‍ സംഘടനയുടെ നടപടിക്കെതിരെ സംയുക്ത പ്രസ്താവനയിറക്കി. പുതിയ സംഭവവികാസങ്ങള്‍ അങ്ങേയറ്റം ഞെട്ടലോടെയാണ് തങ്ങള്‍ നോക്കിക്കാണുന്നതെന്ന് പ്രസ്താവന പറയുന്നു.

ഒരു സംഘടന എന്ന നിലയില്‍ ലൈംഗിക കുറ്റകൃത്യത്തിന്റെ ഇരയോട് അവഹേളനപരമായ നിലപാടാണ് ദിലീപിനെ തിരിച്ചെടുത്തതിലൂട എഎംഎംഎ സ്വീകരിച്ചിരിക്കുന്നതെന്ന് സംയുക്ത പ്രസ്താവന കുറ്റപ്പെടുത്തുന്നു. ഇരയെ പിന്തുണയ്ക്കുന്നതിനു പകരം
സിനിമാരംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനായി രൂപീകരിച്ച വിമന്‍സ് കളക്റ്റീവിനെ തങ്ങളുടെ ഒരു ഫണ്ട് ശേഖരണപരിപാടിയില്‍ വെച്ച് മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ സൂപ്പര്‍താരങ്ങള്‍ മുഖ്യവേഷങ്ങളിലെത്തിയ വികൃതഹാസ്യപരിപാടിയാല്‍ പരിഹസിച്ചുകൊണ്ടാണു ആ സംഘടന തങ്ങളുടെ പുരുഷാധിപത്യസ്വഭാവം വ്യക്തമാക്കിയതെന്നും പ്രസ്താവന കുറ്റപ്പെടുത്തുന്നു.

പ്രസ്താവന വായിക്കാം

അങ്ങേയറ്റം ഞെട്ടലോടെയും ഉത്കണ്ഠയോടെയുമാണു അസോസിയേഷന്‍ ഓഫ് മലയാളം മൂവീ ആര്‍ട്ടിസ്റ്റ്‌സ് (എ.എം.എം.എ) ല്‍ നിന്നും നാലു അഭിനേതാക്കള്‍ രാജിവയ്ക്കുന്നതിലേക്കെത്തിയ മലയാള ചലച്ചിത്രവ്യവസായത്തിലെ സമകാലിക സംഭവവികാസങ്ങള്‍ ഞങ്ങള്‍ നോക്കിക്കാണുന്നത്. നടന്‍ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം ഒരു ലൈംഗികകുറ്റകൃത്യത്തിന്റെ ഇരയോട് ഒരു സംഘടന എന്ന നിലയ്ക്ക് എ.എം.എം.എ പുലര്‍ത്തുന്ന അവഹേളനപരമായ നിലപാടിനെ തുറന്നു കാണിക്കുന്നതാണ്. സംഭവത്തിലെ 7-ആം പ്രതിയായ, സ്ത്രീത്വത്തെ അപമാനിക്കല്‍, തട്ടിക്കൊണ്ടുപോകല്‍ എന്നിവ ഉള്‍പ്പെട്ട ആ കുറ്റകൃത്യത്തിനു പിന്നിലെ ഗൂഢാലോചനയുടെ മുഖ്യആസൂത്രകനെന്ന് ആരോപിതനായ ദിലീപ് അതിനു പുറമേ ഇരയായ നടിയ്ക്ക് അവസരങ്ങള്‍ നിഷേധിക്കാന്‍ സിനിമാനിര്‍മ്മാതക്കള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും ആരോപണം നേരിടുന്നുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇരയെ പിന്തുണയ്ക്കുന്നതിനു പകരം, സിനിമാരംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനായി രൂപീകരിച്ച വിമന്‍സ് കളക്റ്റീവിനെ തങ്ങളുടെ ഒരു ഫണ്ട് ശേഖരണപരിപാടിയില്‍ വെച്ച് മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ സൂപ്പര്‍താരങ്ങള്‍ മുഖ്യവേഷങ്ങളിലെത്തിയ വികൃതഹാസ്യപരിപാടിയാല്‍ പരിഹസിച്ചുകൊണ്ടാണു ആ സംഘടന തങ്ങളുടെ പുരുഷാധിപത്യസ്വഭാവം വ്യക്തമാക്കിയത്. ഇത് സാംസ്‌കാരികമായ ഒരു സമൂഹത്തിനും ചേര്‍ന്നതല്ലെന്ന് മാത്രമല്ല, ഒരു സമൂഹത്തിന്റെ ബോധത്തെ നിര്‍മ്മിച്ചെടുക്കുന്നതില്‍ സൃഷ്ടിപരമായ പങ്ക് വഹിച്ച സിനിമാമേഖലയുടെ സംസ്‌കാരത്തിനും ചേരുന്നതേയല്ല.

അന്താരാഷ്ട്ര സിനിമാ സംസ്‌കാരങ്ങള്‍ക്കൊപ്പം തന്നെ ഉത്തരവാദിത്തമുള്ള ഒരു മാധ്യമമായി മലയാള സിനിമ നിലകൊള്ളുന്നതായാണു നാളിതുവരെയുള്ള അനുഭവം. അങ്ങിനെ ഒരു നിലവാരത്തില്‍ നിന്ന് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ അപ്രതീക്ഷിതവും അസ്വീകാര്യവുമാണെന്നു മാത്രമല്ല ഭൂരിപക്ഷം നടീനടന്‍മാരും ഉള്‍പ്പെട്ടതെന്നു അവകാശപ്പെടുന്ന ഒരു ട്രേഡ് യൂണിയനില്‍ നിന്ന് ഇങ്ങിനെയുള്ള നീക്കം അപലപനീയവുമാണ്. ഹാര്‍വി വെയ്ന്‍സ്റ്റെയ്ന്‍ എന്ന ഹോളിവുഡ് നിര്‍മാതാവ് പ്രതിയായിട്ടുള്ള ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് നിരവധി ഇരകളുടെ തുറന്നു പറച്ചിലും അതേത്തുടര്‍ന്ന് ലോകമൊട്ടാകെതന്നെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള #മി ടൂ കാമ്പയിനും നടക്കുന്ന ഈ ദിനങ്ങളില്‍ പോലും എ.എം.എം.എ പ്രസ്തുത വിഷയത്തില്‍ തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്നത് അതിരുകടന്ന നടപടിയാണെന്നതില്‍ സംശയമില്ല. അതിനും പുറമെ ഭരണകക്ഷിയില്‍ പെട്ട ജനപ്രതിനിധികളാണ് ഈ സംഘടനയുടെ തലപ്പത്ത് എന്നത് തികച്ചും ഖേദകരമാണ്. ഈ നടപടിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചു പ്രസ്തുത ജനപ്രതിനിധികളോട് ഗൗരവപൂര്‍വം ചര്‍ച്ചചെയ്യുവാന്‍ സി പി ഐ എം നോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. സെക്ഷ്വല്‍ ഹരാസ്‌മെന്റ് ഓഫ് വുമണ്‍ അറ്റ് വര്‍ക്ക് പ്ലേസ് (പ്രിവന്‍ഷന്‍, പ്രൊഹിബിഷന്‍ ആന്‍ഡ് റിഡ്രെസ്സല്‍ ) ആക്ട് 2013 പ്രകാരം ഇതേ സംഘടനയിലെ അംഗങ്ങളായ സ്ത്രീകള്‍ക്ക് എതിരെ ഈ കേസിലോ മറ്റവസരങ്ങളിലോ ഉണ്ടായിരിക്കാന്‍ ഇടയുള്ള അതിക്രമങ്ങളെ ഈ സംഘടന പരിഗണിച്ചിട്ടില്ല എന്നതും സങ്കടകരമായ വസ്തുതയാണ് .

എ.എം.എം.എ -യില്‍ നിന്ന് രാജി വച്ച വുമണ്‍ ഇന്‍ സിനിമ കളെക്റ്റീവ് അംഗങ്ങള്‍ക്ക് ഞങ്ങളുടെ പൂര്‍ണ്ണ പിന്തുണ പ്രസ്താവിക്കുന്നു. അതോടൊപ്പം ഈ കേസില്‍ അതിക്രമം അതിജീവിക്കുകയും ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ ക്ഷേമത്തിന് വേണ്ടി സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അഭിനേത്രിയ്ക്കും പിന്തുണ അറിയിക്കുന്നു. ഈ വിഷയത്തില്‍ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ (AIDWA) മുന്നോട്ടുവച്ച പ്രസ്താവനയെ അഭിനന്ദിക്കുന്നതോടൊപ്പം തന്നെ സി പി ഐ എം-ഉം മറ്റു സംഘടനകളും അത്യന്തം അപലപനീയമായ പ്രസ്തുത നടപടിയെക്കുറിച്ച് ഗൗരവപൂര്‍വം ചര്‍ച്ചചെയ്യും എന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കേരളാ ഗവണ്‍മെന്റിനോട് ആക്രമണത്തിന് ഇരയായ നടിയ്ക്ക് സംരക്ഷണം നല്‍കണമെന്നും, ഇപ്പോഴത്തെ സാഹചര്യത്തില്‍ ദിലീപ് ഉള്‍പ്പെട്ട കേസിന്റെ തെളിവുകള്‍ നശിപ്പിക്കപ്പെടാതിരിക്കാന്‍ വിശേഷ ജാഗ്രത പാലിക്കണം എന്നും അഭ്യര്‍ത്ഥിക്കുന്നു.

1. ഉമ ചക്രവര്‍ത്തി ഫെമിനിസ്റ്റ് ഹിസ്റ്റോറിയന്‍, ഡോക്യുമെന്ററി ഫിലിം മേക്കര്‍.
2. ദീപ ധന്‍രാജ്, ഫിലിം മേക്കര്‍
3. സൂസി താരു, മുന്‍ പ്രൊഫസര്‍ ഇംഗ്ലീഷ് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ്, ദി ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാന്‍ഗ്വേജസ് യൂണിവേഴ്‌സിറ്റി
4. ഫ്‌ലാവിയ ആഗ്‌നസ്, വിമെന്‍സ് റൈറ്റ്‌സ് ലോയര്‍
5. തേജസ്വിനി നിരഞ്ജന, ട്രസ്റ്റി, സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് കള്‍ച്ചര്‍ ആന്‍ഡ് സൊസൈറ്റി, ബാംഗളൂര്‍.
6. ജി. അരുണിമ, പ്രൊഫസര്‍, സെന്റര്‍ ഫോര്‍ വിമന്‍സ് സ്റ്റഡീസ്, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റി.
7. എ. കെ രാമകൃഷ്ണന്‍, പ്രൊഫസര്‍, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റി.
8. മേരി ഇ. ജോണ്‍, സീനിയര്‍ ഫെല്ലോ, സെന്റര്‍ ഫോര്‍ വിമന്‍സ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ്, ന്യൂ ഡല്‍ഹി.
9. ജാനകി നായര്‍, പ്രൊഫസര്‍, സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ്, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റി, ന്യൂ ഡല്‍ഹി.
10. എസ്. ആനന്ദി, പ്രൊഫസര്‍, മദ്രാസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ്.
11. ദീപ്ത അച്ചാര്‍, പ്രൊഫസര്‍, ഫാക്കല്‍റ്റി ഓഫ് ആര്‍ട്‌സ്, എം. എസ്. യൂണിവേഴ്‌സിറ്റി, ബറോഡ.
12. രഷ്മിമാല, വിഷ്വല്‍ ആര്‍ടിസ്റ്റ്, വഡോദര.
13. നിലിമ ഷേഖ്, ആര്‍ട്ടിസ്റ്റ്, ബറോഡ.
14. നളിനി മലാനി, ആര്‍ട്ടിസ്റ്റ്, മുംബൈ.
15. പമേല ഫിലിപ്പോസ്, ജേര്‍ണലിസ്റ്റ് ആനന്ദ് റിസര്‍ചര്‍, ന്യൂ ഡല്‍ഹി.
16. ദീപക് മാത്യു, പ്രൊഫസര്‍ ആന്‍ഡ് ഹെഡ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിസൈന്‍, ഐ. ഐ. ടി ഹൈദരാബാദ്.
17. കെ. ലളിത, റൈറ്റര്‍, അന്വേഷി റിസര്‍ച് സെന്റര്‍, ഹൈദരാബാദ്.
18. ഡോ. വീണ ശത്രുഘ്‌ന, മെഡിക്കല്‍ സയന്റിസ്റ്റ്, ഹൈദരാബാദ്.
19. ഡോ. ജാനകി അബ്രഹാം, ഡല്‍ഹി യൂണിവേഴ്‌സിറ്റി.
20. ഡോ.സുനീത, കോ-ഓര്‍ഡിനേറ്റര്‍, അന്വേഷി റിസര്‍ച് സെന്റര്‍, ഹൈദരാബാദ്.
21. സതീഷ് പൊതുവാള്‍, പ്രൊഫസര്‍, ദി ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാന്‍ഗ്വേജസ് യൂണിവേഴ്‌സിറ്റി, ഹൈദരാബാദ്
22. ടി. ടി. ശ്രീകുമാര്‍, പ്രൊഫസര്‍, ദി ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാന്‍ഗ്വേജസ് യൂണിവേഴ്‌സിറ്റി, ഹൈദരാബാദ്.
23. കനീസ് ഫാത്തിമ, സിവില്‍ റൈറ്റ്‌സ് ആക്റ്റിവിസ്റ്റ്, ഹൈദരാബാദ്.
24. കെ. അനുരാധ, അമന്‍ വേദിക, ഹൈദരാബാദ്.
25. രഞ്ജിത്ത് ടി. ദി ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാന്‍ഗ്വേജസ് യൂണിവേഴ്‌സിറ്റി, ഹൈദരാബാദ്.
26. ഖാലിദ പര്‍വീണ്, ആക്റ്റിവിസ്റ്റ്, അമൂമത് സൊസൈറ്റി, ഹൈദരാബാദ്.
27. സാറ മാത്യൂസ്, സങ്കല്‍പ്, വിമന്‍സ് സപ്പോര്‍ട്ട് അലയന്‍സ്, ഹൈദരാബാദ്.
28. മധുമിത സിന്‍ഹ, ദി ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാന്‍ഗ്വേജസ് യൂണിവേഴ്‌സിറ്റി, ഹൈദരാബാദ്.
29. വി. ജെ. വര്‍ഗീസ്, യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ്.
30. അസ്മ റഷീദ്, ദി ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാന്‍ഗ്വേജസ് യൂണിവേഴ്‌സിറ്റി, ഹൈദരാബാദ്.
31. രതീഷ് കുമാര്‍, അസിസ്റ്റന്റ്‌റ് പ്രൊഫസര്‍, ജെ. എന്‍. യു, ന്യൂ ഡല്‍ഹി.
32. സത്യവതി കെ, ഭൂമിക വിമന്‍സ് കളക്റ്റീവ്, ഹൈദരാബാദ്.
33. രചന മുദ്രബോയിന, തെലങ്കാന ഹിജ്‌റ ഇന്റര്‍സെക്‌സ് സമിതി.
34. കെ. സജയ, കെയറിംഗ് സിറ്റിസണ്‌സ് കളക്റ്റീവ്, ഹൈദരാബാദ്.
35. നിഖട് ഫാത്തിമ, ആക്റ്റിവിസ്റ്റ്, ചെന്നൈ.
36. ഉമ ഭൃഗുബന്ദ, ദി ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാന്‍ഗ്വേജസ് യൂണിവേഴ്‌സിറ്റി,
37. വസുധ നാഗരാജ്, അഡ്വക്കേറ്റ്, ഹൈദരാബാദ്.
38. തേജസ്വിനി മധുഭൂഷി, ഹൈദരാബാദ് ഫോര്‍ ഫെമിനിസം.
39. ഗീതാഞ്ജലി ജോഷ്വ, ഹൈദരാബാദ് ഫോര്‍ ഫെമിനിസം.
40. എസ്. സീതാലക്ഷ്മി, ഇന്‍ഡിപെന്റന്റ് റിസര്‍ച്ചര്‍ ആന്‍ഡ് കണ്‌സല്‍ട്ടന്റ്, ഹൈദരാബാദ്.
41. ശാലിനി മഹാദേവ്, ഹൈദരാബാദ് ഫോര്‍ ഫെമിനിസം.
42. സുജാത സുരേപ്പള്ളി, പ്രൊഫസര്‍, ശതവാഹന യൂണിവേഴ്‌സിറ്റി.
43. രമ മെല്‍ക്കോട്ടെ, മുന്‍ പ്രൊഫസര്‍ ഓഫ് പൊളിറ്റിക്കല്‍ സയന്‍സ്, ഉസ്മാനിയ യൂണിവേഴ്‌സിറ്റി, ഹൈദരാബാദ്.
44. ഡോ. ആരതി പി. എം., അസിസ്റ്റന്റ്‌റ് പ്രൊഫസര്‍, കൌണ്‍സില്‍ ഫോര്‍ സോഷ്യല്‍ ഡെവലപ്‌മെന്റ്, ന്യൂ ഡല്‍ഹി.
45. ഷെറിന്‍ ബി. എസ്., ദി ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാന്‍ഗ്വേജസ് യൂണിവേഴ്‌സിറ്റി, ഹൈദരാബാദ്.
46. ദീപ്തി ശ്രീരാം, റിസര്‍ച് അസോസിയേറ്റ്, ങഅഒഋ മണിപ്പാല്‍.
47. റിയ ഡേ, റിസര്‍ച് സ്‌കോളര്‍ ഇന്‍ ഫിലിം സ്റ്റഡീസ്,, EFLU ഹൈദരാബാദ്.
48. പ്രവീണ താലി, റിസര്‍ച് സ്‌കോളര്‍ ഇന്‍ വിമന്‍സ് സ്റ്റഡീസ്, യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ്.
49. ഉമ്മുല്‍ ഫായിസ, ജവഉ കാന്‍ഡിഡേറ്റ്, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റി, ന്യൂ ഡല്‍ഹി.
50. ദേവി, കള്‍ച്ചറല്‍ ആക്റ്റിവിസ്റ്റ്, ഹൈദരാബാദ്.
51. എസ്. ആശാലത, വിമന്‍സ് റൈറ്റ്‌സ് ആക്റ്റിവിസ്റ്റ്, ഹൈദരാബാദ്.
52. വിമല മോര്‍താല, റൈറ്റര്‍, ആക്റ്റിവിസ്റ്റ്, ഹൈദരാബാദ്.
53. വി. സന്ധ്യ, നാഷണല്‍ കണ്‍വീനര്‍ ജഛണ.
54. ഗിരിജ ബി, ഇന്‍ഡിപെന്‍ഡന്റ് റിസര്‍ച്ചര്‍
55. മിസ്. സുനിത, അങ്കുരം വിമന്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സൊസൈറ്റി, ഹൈദരാബാദ്.
56. മിസ്സ്. സുമിത്ര, അങ്കുരം വിമന്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സൊസൈറ്റി, ഹൈദരാബാദ്.
57. ശ്രദ്ധ ചിക്കെരൂര്‍, ഹൈദരാബാദ് ഫോര്‍ ഫെമിനിസം.
58. ശ്രീരാഗ് പി, റിസര്‍ച് സ്‌കോളര്‍ ആന്‍ഡ് സ്റ്റുഡന്റ് യൂണിയന്‍ പ്രസിഡന്റ്, യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ്.
59. ചൈതന്യ പിംഗാളി, റൈറ്റര്‍, ലിറിസിസ്റ്റ്, ഹൈദരാബാദ്.
60. ഷെഫാലി ജൈന്‍, അസിസ്റ്റന്റ്‌റ് പ്രൊഫസര്‍, അംബേദ്കര്‍ യൂണിവേഴ്‌സിറ്റി, ന്യൂ ഡല്‍ഹി.
61. ആഭ ഭയ്യ, സംഗത് സൌത്ത് ഏഷ്യന്‍ ഫെമിനിസ്റ്റ് നെറ്റ്വര്‍ക്ക്, ന്യൂ ഡല്‍ഹി.
62. ഗൌതമി ചല്ലഗുള്ള, സ്‌ക്രീന്‍ റൈറ്റര്‍, ഇന്‍ഡിപെന്‍ഡന്റ് ഫിലിം മേക്കര്‍, ഹൈദരാബാദ്.
63. മഞ്ജുഷ മധു, ജവഉ സ്‌കോളര്‍, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റി, ന്യൂ ഡല്‍ഹി.
64. ഗായത്രി നായര്‍, ടാറ്റ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, ഹൈദരാബാദ്.
65. തുളസി, ജേര്‍ണലിസ്റ്റ്, ഹൈദരാബാദ്.
66. ബ്രിനേല്‍ ഡിസൂസ, അസിസ്റ്റന്റ്‌റ് പ്രൊഫസര്‍, ടാറ്റ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്.
67. പദ്മ വെലാസ്‌കര്‍, പ്രൊഫസര്‍ (റിട്ടയേഡ്), ടാറ്റ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്.
68. ബിന്ദു മേനോന്‍, ലേഡി ശ്രീ രാം കോളേജ് ഫോര്‍ വിമന്‍, ന്യൂ ഡല്‍ഹി.
69. പ്രൊ. സമിത സെന്‍, ഡീന്‍, ഫാക്കല്‍റ്റി ഓഫ് ഇന്റര്‍ഡിസിപ്‌ളിനറി സ്റ്റഡീസ്, ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി.
70. നിഷ ബിശ്വാസ്, സയന്റിസ്റ്റ് ആന്‍ഡ് ആക്റ്റിവിസ്റ്റ്.
71. ജൂലിയ ജോര്‍ജ്, സ്ത്രീവാണി.
72. കാമായനി ബാലി, മഹാബല്‍, ഫെമിനിസ്റ്റ് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് ആക്റ്റിവിസ്റ്റ്.
73. ഗീത ശേഷു, ജേര്‍ണലിസ്റ്റ്, മുംബൈ.
74. ലേഖ നാരായണന്‍, ആര്‍ടിസ്റ്റ്, ഹൈദരാബാദ്.
75. ശര്‍മിള സാമന്ത്, ആര്‍ട്ടിസ്റ്റ്, അസോസിയേറ്റ് പ്രൊഫസര്‍, ടചഡ, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആര്‍ട്‌സ്.
76. ബിട്ടു കാര്‍ത്തിക്, യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ്.
77. ദീപ്തി തമാംഗ്, ഡാര്‍ജീലിംഗ് ഗവണ്മെന്റ് കോളേജ്.
78. ജുമാ സെന്‍, ഓ. പി. ജിന്ദല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി.
79. സാധ്‌ന ആര്യ, സത്യവതി കോളേജ്, യൂണിവേഴ്‌സിറ്റി ഓഫ് ഡല്‍ഹി.
80. എസ്. സീതാലക്ഷ്മി, ഇന്‍ഡിപെന്‍ഡന്റ് റിസര്‍ചര്‍ ആന്‍ഡ് കണ്‍സല്‍ടന്റ്, ഹൈദരാബാദ്.
81. ഷാഹിന നഫീസ, ജേര്‍ണലിസ്റ്റ്,
82. നന്ദിത ഷാ, അക്ഷര റിസര്‍ച് സെന്റര്‍, ന്യൂ ഡല്‍ഹി.

Statement Condemning A.M.M.A’s decision to Revoke the Expulsion of Dileep& Expressing Solidarity to Women in Cinema Collective
As feminists, academics, writers, artists, lawyers and activists who are mostly located outside Kerala and are quite keen followers of Malayalam Cinema we issue this statement expressing our severe discontent with A.M.M.A and the people’s representatives who head this Association. We condemn their misogyny and audacity in supporting the alleged perpetrator of sexual violence against a colleague and still hoping they can maintain their fan base. We also extent our support and solidarity to the members of Women in Cinema Collective, and the spirit exhibited by the resigned members.
Statement Condemning A.M.M.A’s decision to Revoke the Expulsion of Dileep and Expressing Solidarity to Women in Cinema Collective
With utmost shock and concern we watch the recent development in Malayalam film industry that led to the resignation four actors from the Association of Malayalam Movie Artists (A.M.M.A.) This decision to take actor Dileep back into its fold shows the utter disregard A.M.M.A as an association holds towards the survivor of a sexual assault. Dileep, the seventh accused and the alleged primary conspirator of the incident that involves the abduction and molestation of an actor, is also accused of influencing producers from casting the survivor. In such a crisis, instead of supporting the survivor, the association expressed its misogyny through a travesty, performed in its fund-raising fete, with Mammootty and Mohanlal- the superstars as its highlights, ridiculing the Women’s Collective that was formed to address women’s issues in the industry. This, is not conducive to a civilized society and cannot be the accepted culture of an industry that has a formative role in determining of the consciousness of a society.
Malayalam film industry has its compelling claim to treating cinema as a responsible medium, at par with many important film cultures of the world. Given the context, this behavior is unexpected and unacceptable from a trade union that claims to represent the majority of its actors. It is outrageous that A.M.M.A firmly chooses to be on the wrong side of the movement against sexual harassment within the film industries worldwide in the wake of the #MeToo campaign and Harvey Weinstein follow ups in the Hollywood.
What adds to our worries is that the body is headed by people’s representatives who associate with the ruling political party in Kerala. We request CPIM to seriously consider discussing with these elected representatives the implications of their act. It is also sad to point out that AMMA did not consider the potential of exploring the Sexual Harassment of Women at Workplace (Prevention, Prohibition and Redressal) Act, 2013, a legislative act in India that seeks to protect women from sexual harassment at their place of work in this specific case or during any instances of harassment charges reported by women within its collective.
We extend our whole-hearted support to the members of the Women’s Collective who have resigned from the Association, pledging support to the survivor and also trying to take pro-active roles in engaging with women’s question in the industry. We appreciate the statement issued by AIDWA state committee in this regard and hope CPIM and other organizations look into this seriously and communicate to AMMA the preposterousness of this absurd action. We also request the Government of Kerala to take immediate action to protect the survivor and to be cautious about chances of tampering with evidence in the on-going case involving Dileep.
1. Uma Chakravarti Feminist Historian, Documentary Film Maker
2. Deepa Dhanraj, Documentary Film maker
3. Susie Tharu, Former Professor of English and Cultural Studies, The English and Foreign Languages University.
4. Flavia Agnes, Women’s Rights Lawyer,
5. Tejaswini Niranjana, Trustee, Centre for the Study of Culture and Society, Bangalore
6. G. Arunima, Professor Centre for Women’s Studies, Jawaharlal Nehru University
7. A.K. Ramakrishnan, Professor, Jawaharlal Nehru University
8. Mary E John, Senior Fellow, Centre for Women’s Development Studies, New Delhi
9. Janaki Nair, Professor, Centre for Historical Studies, Jawaharlal Nehru University, New Delhi
10. S. Anandhi, Professor, Madras Institute of Development Studies
11. Deeptha Achar, Professor, Faculty of Arts, M S University, Baroda
12. Meena Alexander, Hunter College, NewYork
13. Rashmimala, Visual Artist, Vadodara
14. Nilima Sheikh, Artist, Baroda
15. Nalini Malani, Artist, Mumbai
16. Pamela Philippose Journalist and Researcher, New Delhi
17. Deepak Mathew, Professor and Head, Department of Design, IIT Hyderabad
18. K. Lalitha, Writer, Anveshi Research Centre Hyderabad
19. Dr. Veena Shatrugna, Medical Scientist, Hyderabad
20. Dr. Janaky Abraham, Delhi University
21. Dr. Suneetha, Co-ordinator Anveshi Research Centre Hyderabad
22. Udaya Kumar, Professor, Jawaharlal Nehru University
23. Satish Poduval, Professor, The English and Foreign Languages University, Hyderabad
24. T.T. Sreekumar, Professor, The English and Foreign Languages University, Hyderabad
25. Kaneez Fathima, Civil Rights Activist Hyderabad
26. K Anuradha, Aman Vedika , Hyderabad
27. Ranjit T, The English and Foreign Languages University, Hyderabad.
28. Khalida Parveen, Activist Amoomat Society Hyderabad
29. Sarah Mathews, Sankalp, Women’s Support Alliance, Hyderabad
30. Madhumeeta Sinha, The English and Foreign Languages University, Hyderabad
31. V J Varghese, University of Hyderabad.
32. Asma Rasheed, The English and Foreign Languages University, Hyderabad
33. Ratheesh Kumar, Assistant Professor, JNU, New Delhi
34. Satyavati K., Bhumika Women’s Collective, Hyderabad
35. Rachana Mudraboyina, Telangana Hijra Intersex Transgender Samiti
36. K. Sajaya, Caring Citizen’s Collective, Hyderabad
37. Nikhat Fathima, Activist, Chennai
38. Uma Bhrugubanda , The English and Foreign Languages University
39. Vasudha Nagaraj, Advocate, Hyderabad
40. Tejaswini Madhubhushi , Hyderabad for Feminism
41. Gitanjali Joshua, Hyderabad for Feminism
42. S. Seetha Lakshmi, Independent Researcher and Consultant Hyderabad
43. Shalini Mahadev, Hyderabad for Feminism
44. Sujatha Sureppally, Professor, Satavahana University
45. Rama Melkote, Former Professor of Political Science, Osmania University, Hyderabad
46. Dr.Arathi. PM, Assistant Professor, Council for Social Development, New Delhi
47. Sherin B.S. English and Foreign Languages University, Hyderabad
48. Deepti Sreeram, Research Associate, MAHE, Manipal
49. Ria De, Research Scholar in Film Studies, EFLU Hyderabad
50. Praveena Thali, Research Scholar in Human Rights, University of Hyderabad
51. Ummul Fayiza, PhD Candidate, Jawaharlal Nehru University, New Delhi
52. Devi, Cultural Activist Hyderabad
53. S. Ashalatha, Women’s Rights Activist, Hyderabad
54. Vimala Morthala Writer, Activist, Hyderabad
55. V Sandhya National Convener POW
56. Girija B Independent Researcher
57. Ms. Sunitha, Ankuram Women and Child Development Society Hyderabad
58. Ms. Sumithra, Ankuram Women and Child Development Society
59. Shraddha Chickerur, Hyderabad for Feminism
60. Sreerag P. Research Scholar& Student Union President, University of Hyderabad,
61. Chaitanya Pingali, Writer, Lyricist, Hyderabad
62. Shefali Jain, Assistant Professor, Ambedkar University, New Delhi
63. Abha Bhaiya, Sangat South Asian Feminist Network, NewDelhi
64. Gautami Challagulla- Screenwriter, Independent Film maker, Hyderbad
65. Manjusha Madhu, PhD scholar, Jawaharlal Nehru University, New Delhi
66. Gayatri Nair, Tata Institue of Social Sciences, Hyderabad
67. Thulasi, Journalist, Hyderabad
68. Brinelle D’souza, Asst. Professor, Tata Institue of Social Sciences
69. Padma Velaskar Prof (retd) ,Tata Institute of Social Sciences
70. Bindu Menon, Lady Shri Ram College for Women, New Delhi
71. Professor SAMITA SEN, Dean, Faculty of Interdisciplinary Studies, Jadavpur University
72. Nisha Biswas, scientist and activist
73. Julia George Streevani
74. Kamayani Bali Mahabal Feminist and Human Rights Activist
75. Geeta Seshu, Journalist, Mumbai
76. Lekha Narayanan, Artist, Hyderabad
77. Sharmila Samant Artist, Associate Prof, SNU, Dept of Arts,
78. Bittu Karthik, University of Hyderabad
79. Dipti Tamang, Darjeeling Government College
80. Jhuma Sen, O.P. Jindal Global University
81. Sadhna Arya, Satyawati College, University of Delhi.
82. S.Seetha Lakshmi Independent Researcher and Consultant Hyderabad
83. Shahina Nafisa, Journalist
84. Nandita Shah, Akshara research Center , New Delhi
85. Mamatha Karollil, Ambedkar University Delhi.
86. Anitha Cherian mbedkar University, New Delhi
87. Anita Ghai, Ambedkar University, New Delhi
88. Mira Shiva Dr. Mira Shiva Coordinator, Initiative for Health & Equity in Society
89. Rohini Henseman, Writer and Activist, Mumbai
90. Chhaya Datar, TISS
91. Mamatha Karollil, Ambedkar University Delhi.
തര്‍ജമയ്ക്ക് കടപ്പാട്: നവമലയാളി