ബാലഭാസ്‌കറിന്റെ ആരോഗ്യനില ഗുരുതരം; അടിയന്തര ശസ്ത്രക്രിയ

വാഹനാപകടത്തില് പരുക്കേറ്റ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്ട്ട്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്മാര്. എന്നാല് അദ്ദേഹത്തിന്റെ രക്തസമ്മര്ദ്ദം കുറയുന്നത് ശസ്ത്രക്രിയക്ക് തടസമാകുന്നതായിട്ടാണ് ആശുപത്രിയില് നിന്ന് ലഭിക്കുന്ന റിപ്പോര്ട്ടുകള്. അദ്ദേഹത്തിന്റെ ഭാര്യയും കാര് ഡ്രൈവറുടെയും നില ഗുരുതരമാണ്. ഭാര്യയുടെയും പരിക്ക് നട്ടെല്ലിനാണ്.
 | 

ബാലഭാസ്‌കറിന്റെ ആരോഗ്യനില ഗുരുതരം; അടിയന്തര ശസ്ത്രക്രിയ

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരുക്കേറ്റ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. എന്നാല്‍ അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദം കുറയുന്നത് ശസ്ത്രക്രിയക്ക് തടസമാകുന്നതായിട്ടാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ ഭാര്യയും കാര്‍ ഡ്രൈവറുടെയും നില ഗുരുതരമാണ്. ഭാര്യയുടെയും പരിക്ക് നട്ടെല്ലിനാണ്.

ബാലഭാസ്‌കറിന്റെ ആരോഗ്യനില ഗുരുതരം; അടിയന്തര ശസ്ത്രക്രിയ

ഇന്ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുന്നത്. കാറിലുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ മകള്‍ രണ്ടുവയസ്സുകാരി തേജസ്വിനി ബാല മരിച്ചിരുന്നു. അപകടത്തില്‍ ബാലഭാസ്‌കറിന്റെ എല്ലുകള്‍ക്കു തകരാറു സംഭവിച്ചിട്ടുണ്ട്. ശസ്ത്രക്രിയ നടത്തിയതിനു ശേഷം രണ്ടോ മൂന്നോ ദിവസം കഴിഞ്ഞേ അദ്ദേഹത്തിന്റെ ആരോഗ്യനിലയെപ്പറ്റി കൃത്യമായി പറയാനാവൂ എന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണം.

ബാലഭാസ്‌കറിന്റെ ആരോഗ്യനില ഗുരുതരം; അടിയന്തര ശസ്ത്രക്രിയ

പ്രണയ വിവാഹം കഴിഞ്ഞ് പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബാലഭാസ്‌കര്‍-ലക്ഷമി ദമ്പതികള്‍ക്ക് കുട്ടിയുണ്ടാകുന്നത്. അവളാണ് ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത്. കാറില്‍ നിന്ന് പോലീസ് കുട്ടിയെ പുറത്തെടുക്കുമ്പോള്‍ ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയിലേക്കുള്ള വഴിയില്‍ മരിച്ചു.