നിരാലംബയായ സ്ത്രീക്കും പെണ്‍മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം; പ്രതി പിടിയില്‍

ഒറ്റമുറി വാടകവീട്ടില് താമസിച്ചിരുന്ന സ്ത്രീക്കും പെണ്കുട്ടികള്ക്കും നേരെയുണ്ടായ ആസിഡ് ആക്രമണത്തില് പ്രതി പിടിയില്. പാമ്പാക്കുട നെയ്ത്തുശാലപ്പടി റെനിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നെയ്ത്തുശാലപ്പടിയില് വാടകയ്ക്ക് താമസിക്കുകയായിരുന്ന സ്മിതയും നാലു കുട്ടികളുമാണ് ആക്രമണത്തിന് ഇരയായത്. സ്മിതയുടെ രണ്ടാം ഭര്ത്താവാണ് റെനി എന്നാണ് പോലീസ് പറയുന്നത്. മദ്യപിച്ച് സ്മിതയെയും കുട്ടികളെയും ഉപദ്രവിച്ചതിന് റെനി നേരത്തേ റിമാന്ഡിലായിരുന്നു. ഇതേത്തുടര്ന്ന് സ്മിതയെയും കുട്ടികളെയും കാണുന്നതില് നിന്ന് ഇയാളെ കോടതി വിലക്കിയിരുന്നു.
 | 
നിരാലംബയായ സ്ത്രീക്കും പെണ്‍മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം; പ്രതി പിടിയില്‍

കൊച്ചി: ഒറ്റമുറി വാടകവീട്ടില്‍ താമസിച്ചിരുന്ന സ്ത്രീക്കും പെണ്‍കുട്ടികള്‍ക്കും നേരെയുണ്ടായ ആസിഡ് ആക്രമണത്തില്‍ പ്രതി പിടിയില്‍. പാമ്പാക്കുട നെയ്ത്തുശാലപ്പടി റെനിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നെയ്ത്തുശാലപ്പടിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന സ്മിതയും നാലു കുട്ടികളുമാണ് ആക്രമണത്തിന് ഇരയായത്. സ്മിതയുടെ രണ്ടാം ഭര്‍ത്താവാണ് റെനി എന്നാണ് പോലീസ് പറയുന്നത്. മദ്യപിച്ച് സ്മിതയെയും കുട്ടികളെയും ഉപദ്രവിച്ചതിന് റെനി നേരത്തേ റിമാന്‍ഡിലായിരുന്നു. ഇതേത്തുടര്‍ന്ന് സ്മിതയെയും കുട്ടികളെയും കാണുന്നതില്‍ നിന്ന് ഇയാളെ കോടതി വിലക്കിയിരുന്നു.

ബുധനാഴ്ചയാണ് സ്മിതയ്ക്കു നേരെ ആദ്യ ആക്രമണമുണ്ടായത്. ഇവരുടെ വീടിന് ആരോ തീയിട്ടു. ഇതിനു പിന്നിലും റെനി തന്നെയാണെന്ന് പോലീസ് കരുതുന്നു. ഈ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വീട്ടിലെ ഉപകരണങ്ങള്‍ തീപ്പിടിത്തത്തില്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഇതേ വീട്ടില്‍ തന്നെ രാത്രി കഴിഞ്ഞ സ്മിതയുടെയും കുട്ടികളുടെയും മേല്‍ റെനി ആസിഡ് ഒഴിക്കുകയായിരുന്നു. കുട്ടികള്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഒന്‍പതിലും ഏഴിലും ആറിലും നഴ്‌സറിയിലും പഠിക്കുന്ന കുട്ടികളാണ് ഇവര്‍. ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്ന് നിരാലംബമായ കുടുംബത്തിനു വേണ്ടി പിറവം സെന്റ് ജോസഫ് ഹൈസ്‌കൂളിലെ എന്‍സിസി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വീടു നിര്‍മാണം നടന്നു വരികയാണ്.