ശാന്തന്‍പാറ കൊലപാതകം; കാണാതായ വസീമും ലിജിയും വിഷം കഴിച്ച നിലയില്‍, ലിജിയുടെ മകള്‍ മരിച്ചു

ശാന്തന്പാറയില് റിജോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വിഷം കഴിച്ച നിലയില് കണ്ടെത്തി.
 | 
ശാന്തന്‍പാറ കൊലപാതകം; കാണാതായ വസീമും ലിജിയും വിഷം കഴിച്ച നിലയില്‍, ലിജിയുടെ മകള്‍ മരിച്ചു

ഇടുക്കി: ശാന്തന്‍പാറയില്‍ റിജോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. റിസോര്‍ട്ട് മാനേജര്‍ വസീമിനെയും റിജോഷിന്റെ ഭാര്യ ലിജിയെയുമാണ് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്നു ലിജിയുടെയും റിജോഷിന്റെയും രണ്ടര വയസ്സുള്ള മകള്‍ മരിച്ചു. മുംബൈയിലെ പന്‍വേലില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.

ഇവരെ അന്വേഷിച്ച് പോലീസ് സംഘം മുംബൈയില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹോട്ടല്‍ മുറിയില്‍ വിഷം കഴിച്ച നിലയില്‍ ഇവരെ കണ്ടെത്തിയത്. കേസില്‍ വസീമിന്റെ സഹോദരന്‍ ഫഹദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിജോഷിനെ കൊന്ന ശേഷം തെളിവ് നശിപ്പിക്കാനും അന്വേഷണം വഴി തെറ്റിക്കാനും ഇയാള്‍ സഹായിച്ചെന്ന് പൊലീസ് പറയുന്നു.

ശാന്തന്‍പാറ പുത്തടിക്ക് സമീപമുള്ള റിസോര്‍ട്ടിന്റെ കൃഷിയിടത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം റിജോഷിന്റെ മൃതദേഹം ലഭിച്ചത്. കത്തിക്കരിഞ്ഞ മൃതദേഹം ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയ നിലയിലായിരുന്നു. റിജോഷിനെയും ലിജിയെയും വസീമിനെയും ലിജിയുടെ ഇളയ കുട്ടി ജൊവാനയെയും ഒക്ടോബര്‍ 31 മുതല്‍ കാണാനില്ലായിരുന്നു.