ആമിറും മമ്മൂട്ടിയും കനിഞ്ഞു; ലക്ഷ്മിക്ക് ഇനി പതഞ്ജലിയിൽ ചികിത്സ

ആസിഡ് ആക്രമണത്തിനിരയായ ഡൽഹി സ്വദേശിനി ലക്ഷ്മിക്ക് താര രാജാക്കൻമാരായ ആമിർ ഖാന്റെയും മമ്മൂട്ടിയുടെയും സഹായം. ആക്രമണത്തിനിരയായി വികൃതമുഖവുമായി ജീവിക്കുന്ന ലക്ഷ്മിയുടെ കഥ സത്യമേവ ജയതേയിലൂടെയാണ് ആമിർ ലോകത്തോട് പറഞ്ഞത്. പരിപാടി കണ്ട റസൂൽ പൂക്കുട്ടിയാണ് ഇക്കാര്യം മമ്മൂട്ടിയെ അറിയിച്ചത്. തുടർന്ന് മമ്മൂട്ടി ആമിർ ഖാനുമായി ബന്ധപ്പെടുകയും ലക്ഷ്മിയുമായി ബന്ധപ്പെട്ട് സൗജന്യ ചികിത്സ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുകയായിരുന്നു. മമ്മൂട്ടി ഡയറക്ടറായ കുറ്റിപ്പുറം തങ്ങൾപ്പടിയിലെ പതഞ്ജലിയിൽ ജ്യോതിഷ് കുമാറിന്റെ മേൽനോട്ടത്തിലാണ് ചികിത്സകൾ നടക്കുന്നത്.
 | 

കൊച്ചി:

വിവാഹഭ്യർത്ഥന നിഷേധിച്ചതിനെ തുടർന്ന് 15-ാംമത്തെ വയസിലാണ് ലക്ഷ്മി ആസിഡാക്രമണത്തിനിരയാകുന്നത്. തുടർന്ന് എട്ട് വർഷത്തോളം പുറംലോകവുമായി ബന്ധമില്ലാതിരുന്ന ലക്ഷ്മി, ഇപ്പോൾ ആസിഡാക്രമണത്തിനിരയായവരുടെ നേതാവാണ്. അമേരിക്കയുടെ ഇന്റർനാഷണൽ വിമൻ ഓഫ് കറേജ് അവാർഡും ലക്ഷ്മിയെ തേടിയെത്തിയിട്ടുണ്ട്.

കേന്ദ്രമന്ത്രി സുശീൽ കുമാർ ഷിൻഡെയെ വഴിയിൽ തടഞ്ഞ് നിർത്തി, ആസിഡ് നിർത്തലാക്കണമെന്നാവശ്യപ്പെട്ട് തങ്ങൾ നിവേദനം നൽകിയിട്ടുണ്ടെന്നും ലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളോട് സംസാരിക്കാൻ മന്ത്രി താൽപര്യം കാണിക്കാത്തത് കൊണ്ടാണ് വാഹനം തടഞ്ഞതെന്നും ലക്ഷ്മി പറഞ്ഞു.