ബിഷപ്പിനെതിരായ സമരത്തില്‍ പങ്കെടുത്ത കന്യാസ്ത്രീക്കെതിരെ നടപടി

ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില് പങ്കെടുത്തതിന് കന്യാസ്ത്രീക്കെതിരെ നടപടി. മാനന്തവാടി സീറോ മലബാര് രൂപതയിലെ കാരയ്ക്കാമല മഠം അന്തേവാസിയും ഫ്രാന്സിസ്ക്കന് ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷന് അംഗവുമായ സിസ്റ്റര് ലൂസി കളപ്പുരക്കെതിരെയാണ് സഭ നടപടിയെടുത്തത്. പളളിയുമായി ബന്ധപ്പെട്ട ചില പ്രവര്ത്തനങ്ങളില് നിന്ന് ഇവരെ ഇടവക വിലക്കിയെന്നാണ് പരാതി.
 | 

ബിഷപ്പിനെതിരായ സമരത്തില്‍ പങ്കെടുത്ത കന്യാസ്ത്രീക്കെതിരെ നടപടി

കല്‍പ്പറ്റ: ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിന് കന്യാസ്ത്രീക്കെതിരെ നടപടി. മാനന്തവാടി സീറോ മലബാര്‍ രൂപതയിലെ കാരയ്ക്കാമല മഠം അന്തേവാസിയും ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ അംഗവുമായ സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെയാണ് സഭ നടപടിയെടുത്തത്. പളളിയുമായി ബന്ധപ്പെട്ട ചില പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇവരെ ഇടവക വിലക്കിയെന്നാണ് പരാതി.

വിശുദ്ധ കുര്‍ബാന നല്‍കല്‍, വേദപാഠ പഠനം എന്നിവയില്‍ നിന്ന് സിസ്റ്റര്‍ ലൂസിയെ വിലക്കിയിരിക്കുകയാണ്. മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിലെ കന്യാസ്ത്രീകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയത്. സമരത്തില്‍ സിസ്റ്റര്‍ ലൂസിയും പങ്കെടുത്തിരുന്നു. ഇതാണ് നടപടിക്ക് കാരണമെന്ന് സിസ്റ്റര്‍ ആരോപിക്കുന്നു.

സമരം അവസാനിച്ചതോടെ ഞായറാഴ്ച പുലര്‍ച്ചെ ഇവര്‍ എറണാകുളത്തു നിന്ന് മഠത്തില്‍ എത്തിയിരുന്നു. വിലക്കിന്റെ കാര്യം മദര്‍ സുപ്പീരിയറാണ് അറിയിച്ചതെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.