മുഖ്യമന്ത്രി ഒപ്പുവെച്ച ഫയല്‍ ചോര്‍ന്ന സംഭവം; ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

മുഖ്യമന്ത്രി ഒപ്പുവെച്ച ഫയല് ചോര്ന്ന സംഭവത്തില് നടപടി.
 | 
മുഖ്യമന്ത്രി ഒപ്പുവെച്ച ഫയല്‍ ചോര്‍ന്ന സംഭവം; ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

മുഖ്യമന്ത്രി ഒപ്പുവെച്ച ഫയല്‍ ചോര്‍ന്ന സംഭവത്തില്‍ നടപടി. ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര വകുപ്പിലെ ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി. വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയെ സാമൂഹ്യനീതി വകുപ്പിലേക്കാണ് മാറ്റിയത്. അമേരിക്കയിലായിരുന്നപ്പോള്‍ മുഖ്യമന്ത്രിക്ക് വേണ്ടി വ്യാജ ഒപ്പിട്ടുവെന്ന് ആരോപിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യര്‍ കാണിച്ചത് ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര വകുപ്പില്‍ നിന്നുള്ള ഫയല്‍ ആയിരുന്നു.

ഫയല്‍ വിവരാവകാശ നിയമം അനുസരിച്ചാണ് തനിക്ക് ലഭിച്ചതെന്നായിരുന്നു സന്ദീപ് വാര്യര്‍ പറഞ്ഞത്. സന്ദീപ് വാര്യര്‍ക്ക് ഫയല്‍ ലഭിച്ചത് എങ്ങനെയാണെന്ന് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ഒടുവിലാണ് നടപടിയുണ്ടായിരിക്കുന്നത്.

ഫയലില്‍ താന്‍ തന്നെയാണ് ഒപ്പുവെച്ചതെന്നും ഡിജിറ്റല്‍ രീതിയിലാണ് അമേരിക്കയില്‍ ഇരുന്ന് താന്‍ ഒപ്പിട്ടതെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.