ബിജു മേനോന് സിനിമാ ചിത്രീകരണത്തിനിടെ പൊള്ളലേറ്റു

ഷൂട്ടിങ്ങിനിടെ നടന് ബിജു മേനോന് പൊള്ളലേറ്റു.
 | 
ബിജു മേനോന് സിനിമാ ചിത്രീകരണത്തിനിടെ പൊള്ളലേറ്റു

പാലക്കാട്: ഷൂട്ടിങ്ങിനിടെ നടന്‍ ബിജു മേനോന് പൊള്ളലേറ്റു. കാലിലും കയ്യിലുമാണ് ചെറിയ തോതില്‍ പൊള്ളലേറ്റത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സംഭവമുണ്ടായത്. വാഹനം കത്തിക്കുന്ന രംഗമായിരുന്നു ചിത്രീകരിച്ചത്.

അട്ടപ്പാടി കോട്ടത്തറയില്‍ വെച്ചായിരുന്നു ഷൂട്ടിങ്. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. നാല് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ അനാര്‍ക്കലി എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും ബിജു മേനോനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. അനാര്‍ക്കലിയുടെ സംവിധായകനായ സച്ചി തന്നെയാണ് ഈ ചിത്രത്തിന്റെയും സംവിധായകന്‍.