നടന്‍ സത്താര്‍ അന്തരിച്ചു

നടന് സത്താര് അന്തരിച്ചു. 67 വയസായിരുന്നു.
 | 
നടന്‍ സത്താര്‍ അന്തരിച്ചു

കൊച്ചി: നടന്‍ സത്താര്‍ അന്തരിച്ചു. 67 വയസായിരുന്നു. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്ന സത്താര്‍ രാവിലെ 4 മണിയോടെയാണ് അന്തരിച്ചത്. ആലുവ പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആലുവ, കടുങ്ങല്ലൂര്‍ സ്വദേശിയായ സത്താര്‍ 1975ല്‍ എം.കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.

വില്ലന്‍ വേഷങ്ങളിലും സ്വഭാവ നടനായും തിളങ്ങിയ സത്താര്‍ 1976ല്‍ നാവരണം എത്ത ചിത്രത്തിലൂടെ നായകനായും രംഗത്തെത്തി. 148 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2014ല്‍ പുറത്തിറങ്ങിയ പറയാന്‍ ബാക്കിവെച്ചതാണ് അവസാന സിനിമ.

നടി ജയഭാരതിയായിരുന്നു സത്താറിന്റെ ആദ്യ ഭാര്യ. ഇവരുടെ മകനായ കൃഷ് സത്താര്‍ നടനാണ്. സംസ്‌കാരം വൈകിട്ട് നാലു മണിക്ക് പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജൂമാ മസ്ജിദില്‍ നടക്കും.