നുണപ്രചരണങ്ങള്‍ക്കിടയിലും നിസ്വാര്‍ത്ഥരായ മനുഷ്യരെക്കണ്ട് മനസ് നിറയുന്നു; നൗഷാദിനെ പ്രശംസിച്ച് സിദ്ദിഖ്

ദുരിതാശ്വാസ സാമഗ്രികള് ശേഖരിക്കാന് എത്തിയവര്ക്ക് ചാക്കുകളില് വസ്ത്രങ്ങള് എടുത്ത് നല്കിയ നൗഷാദിനെ പ്രശംസിച്ച് നടന് സിദ്ദിഖ്.
 | 
നുണപ്രചരണങ്ങള്‍ക്കിടയിലും നിസ്വാര്‍ത്ഥരായ മനുഷ്യരെക്കണ്ട് മനസ് നിറയുന്നു; നൗഷാദിനെ പ്രശംസിച്ച് സിദ്ദിഖ്

കൊച്ചി: ദുരിതാശ്വാസ സാമഗ്രികള്‍ ശേഖരിക്കാന്‍ എത്തിയവര്‍ക്ക് ചാക്കുകളില്‍ വസ്ത്രങ്ങള്‍ എടുത്ത് നല്‍കിയ നൗഷാദിനെ പ്രശംസിച്ച് നടന്‍ സിദ്ദിഖ്. ചില നുണ പ്രചാരണങ്ങള്‍ക്ക് അപ്പുറം, കരുതല്‍ പങ്കുവെക്കുന്ന, ചേര്‍ത്ത് പിടിക്കുന്ന, നിസ്വാര്‍ത്ഥരായ മനുഷ്യരെക്കണ്ട് മനസ് നിറയുന്നുവെന്ന് സിദ്ദിഖ് ഫെയിസ്ബുക്കില്‍ കുറിച്ചു. ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നത് വലിയ മനുഷ്യരുടെ കാണാന്‍ കഴിയാത്ത കൈയുകളാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നുവെന്നും സിദ്ദിഖ് കുറിച്ചു.

പോസ്റ്റ് വായിക്കാം

ഈ മനുഷ്യന്‍….. നൗഷാദ്…..

ദുരിതാശ്വാസത്തിനായി തുണിത്തരങ്ങളും ചെരുപ്പുകളും തെണ്ടി ബ്രോഡ്വേയിലെ കടകള്‍ തോറും കയറിയിറങ്ങി നടക്കുമ്പോള്‍ ‘നിങ്ങള്‍ക്ക് കുഞ്ഞുടുപ്പുകള്‍ വേണോ’ എന്നു ചോദിച്ച് കൂട്ടിക്കൊണ്ടു പോയി, അഞ്ച് ചാക്കു നിറയെ തുണിത്തരങ്ങള്‍ എടുത്തു തന്നൊരു മട്ടാഞ്ചേരിക്കാരന്‍. നിങ്ങള്‍ക്കിത് വലിയ നഷ്ടം വരുത്തില്ലേത്? എന്നു ചോദിച്ചപ്പോള്‍, ‘നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാന്‍ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ.’ എന്നുപറഞ്ഞ് ചിരിച്ചൊരു മനുഷ്യന്‍.

ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നത്, വലിയ മനുഷ്യരുടെ കാണാന്‍ കഴിയാത്ത കൈയുകളാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു.

ചില നുണ പ്രചരണങ്ങള്‍ക്കിപ്പുറവും, കരുതല്‍ പങ്കുവയ്ക്കുന്ന, ചേര്‍ത്തു പിടിക്കുന്ന, നിസ്വാര്‍ത്ഥരായ മനുഷ്യരെ കണ്ട് മനസ്സു നിറയുന്നു.

സ്നേഹം. നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും.

ഈ മനുഷ്യൻ….. നൗഷാദ്…..❤️❤️ദുരിതാശ്വാസത്തിനായി തുണിത്തരങ്ങളും ചെരുപ്പുകളും തെണ്ടി ബ്രോഡ്‌‌വേയിലെ കടകൾ തോറും…

Posted by Sidhique on Sunday, August 11, 2019