വിചാരണയ്ക്ക് വനിതാ ജഡ്ജി; ആക്രമിക്കപ്പെട്ട നടിയുടെ കേസില്‍ എഎംഎംഎ ഭാരവാഹികളും കക്ഷി ചേരുന്നു

നടി ആക്രമിക്കപ്പെട്ട കേസില് എഎംഎംഎ ഭാരവാഹികളും കക്ഷി ചേരുന്നു. സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായ രചന നാരായണന്കുട്ടി, ഹണി റോസ് എന്നിവരാണ് കേസില് കക്ഷി ചേരുന്നതിന് അപേക്ഷ നല്കിയത്. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില് നല്കിയ ഹര്ജിയിലാണ് ഇവര് കക്ഷിചേരുന്നത്.
 | 

വിചാരണയ്ക്ക് വനിതാ ജഡ്ജി; ആക്രമിക്കപ്പെട്ട നടിയുടെ കേസില്‍ എഎംഎംഎ ഭാരവാഹികളും കക്ഷി ചേരുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ എഎംഎംഎ ഭാരവാഹികളും കക്ഷി ചേരുന്നു. സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായ രചന നാരായണന്‍കുട്ടി, ഹണി റോസ് എന്നിവരാണ് കേസില്‍ കക്ഷി ചേരുന്നതിന് അപേക്ഷ നല്‍കിയത്. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇവര്‍ കക്ഷിചേരുന്നത്.

ആക്രമണക്കേസില്‍ പ്രതിയായ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം വന്‍തോതില്‍ വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു. ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിയും റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യാ നമ്പീശന്‍ എന്നിവരും എഎംഎംഎയില്‍ നിന്ന് രാജിവെക്കുകയും ചെയ്തു. വിവാദങ്ങളില്‍ നഷ്ടപ്പെട്ട മുഖം തിരിച്ചുപിടിക്കാനാണ് വനിതാം ഭാരവാഹികളെ സംഘടന നിയോഗിച്ചിരിക്കുന്നതെന്നാണ് കരുതുന്നത്.

കേസിന്റെ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ട് സെഷന്‍സ് കോടതിയില്‍ നടി നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ഹൈക്കോടതില്‍ സമാന ആവശ്യവുമായി ഹര്‍ജി നല്‍കിയിരിക്കുകയാണ് നടി.