നടിയെ ആക്രമിച്ച കേസ്; ഫോണ്‍ കണ്ടെത്താന്‍ കായലില്‍ തിരച്ചില്‍

നടിയെ തട്ടിക്കൊണ്ടു പോവുകയും ദൃശ്യങ്ങള് പകര്ത്തുകയും ചെയ്ത കേസില് ഫോണിനായി കായലില് തിരച്ചില്. ഗോശ്രീ പാലത്തിനു സമീപമാണ് സുപ്രധാന തെളിവായ പള്സര് സുനിയുടെ മൊബൈല് ഫോണിനായി പരിശോധന നടത്തിയത്. നാവികസേന മുങ്ങല് വിദഗ്ധരുടെ സഹായത്തോടെയാണ് തിരച്ചില്. ആക്രമണത്തിനു ശേഷം സുനി ഫോണ് വലിച്ചെറിഞ്ഞു എന്നു പറഞ്ഞ സ്ഥലത്താണ് തെളിവെടുപ്പ് നടത്തുന്നത്.
 | 

നടിയെ ആക്രമിച്ച കേസ്; ഫോണ്‍ കണ്ടെത്താന്‍ കായലില്‍ തിരച്ചില്‍

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോവുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ ഫോണിനായി കായലില്‍ തിരച്ചില്‍. ഗോശ്രീ പാലത്തിനു സമീപമാണ് സുപ്രധാന തെളിവായ പള്‍സര്‍ സുനിയുടെ മൊബൈല്‍ ഫോണിനായി പരിശോധന നടത്തിയത്. നാവികസേന മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെയാണ് തിരച്ചില്‍. ആക്രമണത്തിനു ശേഷം സുനി ഫോണ്‍ വലിച്ചെറിഞ്ഞു എന്നു പറഞ്ഞ സ്ഥലത്താണ് തെളിവെടുപ്പ് നടത്തുന്നത്.

നല്ല ആഴവും ഒഴുക്കുമുള്ള സ്ഥലത്ത് നാവികസേനയുടെ അഞ്ച് മുങ്ങല്‍ വിദഗ്ധരുടെ സംഘമാണ് പരിശോധന നടത്തുന്നത്. ആക്രമണം നടത്തിയ ദിവസം രാത്രി ഫോണ്‍ നശിപ്പിക്കുന്നതിനായി പാലത്തിനു മുകളില്‍ നിന്നു താഴേക്ക് എറിഞ്ഞു എന്നാണ് പള്‍സര്‍ സുനി പോലീസിനു കൊടുത്ത മൊഴി. ഇടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കായലില്‍ പരിശോധന നടത്തുന്നത്. സ്ഥലം കാട്ടിക്കൊടുക്കുന്നതിന് പള്‍സര്‍ സുനിയെയും വിജീഷിനെയും പാലത്തിലെത്തിച്ചിരുന്നു.

നടിക്കെതിരെ നടന്ന അതിക്രമത്തിന്റെ നിര്‍ണായക തെളിവാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയ വെള്ള നിറത്തിലുള്ള സാംസങ് ഫോണ്‍. ഫോണ്‍ നശിപ്പിച്ചതിന്റെ തെളിവുകള്‍ കണ്ടെത്തിയാല്‍ത്തന്നെ കുറ്റകൃത്യം നടന്നുവെന്ന വാദം ഉറപ്പിക്കാന്‍ കഴിയും. ഫോണ്‍ ലഭിക്കാതെ കേസ് വിചാരണക്കോടതിയില്‍ എത്തിയാല്‍ ദൃശ്യങ്ങള്‍ കണ്ടെത്താനാവാത്തത് തിരിച്ചടിയായേക്കും. അതുകൊണ്ട് തന്നെ എങ്ങനേയും ഫോണ്‍ കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്.

നേരത്തേ കൊച്ചിയിലെ വിവിധ ഭാഗങ്ങളിലും കൃത്യം നടത്തിയ ശേഷം സുനി എത്തിയ വീട്ടിലും കോയമ്പത്തൂരില്‍ ഒളിവില്‍ താമസിച്ച വീട്ടിലും പോലീസ് ഫോണിനായി പരിശോധന നടത്തിയിരുന്നു. കൂടാതെ പ്രതി ഒളിവില്‍ പോയ സമയത്ത് താമസിച്ച ആലപ്പുഴ, കുണ്ടന്നൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും പരിശോധന നടത്തുന്നുണ്ട്. മറ്റാര്‍ക്കെങ്കിലും ഫോണ്‍ കൈമാറിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. വെണ്ണലയ്ക്ക് സമീപം ഓടയില്‍ ഫോണ്‍ കളഞ്ഞുവെന്നായിരുന്നു ഇയാള്‍ ആദ്യം നല്‍കിയ മൊഴി.