നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് കോടതി; ദിലീപ് നല്‍കിയ ഹര്‍ജി തള്ളി

നടി ആക്രമണ കേസിലെ സുപ്രധാന തെളിവായ ദൃശ്യങ്ങള് ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്ജി ഹൈക്കോടതി തള്ളി. കേസിലെ പ്രതിയെന്ന നിലയില് തെളിവുകള് കൈമാറ്റം ചെയ്യണമെന്ന് ഉന്നയിച്ചായിരുന്നു ദിലീപ് ഹര്ജി നല്കിയത്. എന്നാല് ദൃശ്യങ്ങള് കൈമാറിയാല് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന പ്രൊസിക്യൂഷന് വാദം കോടതി അംഗീകരിക്കുകയായിരുന്നു.
 | 

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് കോടതി; ദിലീപ് നല്‍കിയ ഹര്‍ജി തള്ളി

കൊച്ചി: നടി ആക്രമണ കേസിലെ സുപ്രധാന തെളിവായ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസിലെ പ്രതിയെന്ന നിലയില്‍ തെളിവുകള്‍ കൈമാറ്റം ചെയ്യണമെന്ന് ഉന്നയിച്ചായിരുന്നു ദിലീപ് ഹര്‍ജി നല്‍കിയത്. എന്നാല്‍ ദൃശ്യങ്ങള്‍ കൈമാറിയാല്‍ നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന പ്രൊസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

നേരത്തെ മജിസ്ട്രേട്ട് കോടതിയും സെഷന്‍സ് കോടതിയും ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ട് ദിലീപ് നല്‍കിയ ഹര്‍ജികള്‍ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ തെളിവുകള്‍ പ്രതികള്‍ക്ക് നേരത്തെ കോടതിയുടെ സാന്നിധ്യത്തില്‍ പരിശോധിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ കൈമാറില്ലെന്ന് കോടതി വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപ് വിചാരണ നടപടിക്രമങ്ങള്‍ വൈകിപ്പിക്കാന്‍ മനപൂര്‍വ്വം വൈകിപ്പിക്കുന്നവെന്ന് സര്‍ക്കാര്‍ നേരത്തെ ആരോപിച്ചിരുന്നു. ദിലീപ് ആവശ്യപ്പെട്ട മറ്റു രേഖകള്‍ നല്‍കി കഴിഞ്ഞിട്ടും ഹര്‍ജികളുമായി എത്തുന്നത് വിചാരണ വൈകിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു. അതേസമയം വിചാരണ യാതൊരു കാരണവശാലും നീട്ടിവെക്കാന്‍ കഴിയില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.