‘അക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കി’; സിദ്ദിഖ് പോലീസില്‍ നല്‍കിയ മൊഴി പുറത്ത്

നടി ആക്രമണക്കേസുമായി ബന്ധപ്പെട്ട് നടന് സിദ്ദിഖ് പോലീസില് നല്കിയ മൊഴി പുറത്തായി. നേരത്തെ സിദ്ദിഖ് സ്വീകരിച്ച നിലപാടിന് വ്യത്യസ്തമായി ദിലീപ് അക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള് ഇല്ലാതാക്കിയ കാര്യം തനിക്കറിയാമായിരുന്നുവെന്നാണ് മൊഴി. നടിക്ക് അവസരങ്ങള് നഷ്ടപ്പെട്ടെങ്കില് അതിനു കാരണക്കാരനാരെന്ന് തുറന്നു പറയണമായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം നടന്ന വാര്ത്താസമ്മേളനത്തില് സിദ്ദിഖ് പറഞ്ഞത്. നടിയുടെ അവസരങ്ങള് തട്ടികളഞ്ഞത് ആരാണെന്നതിനെക്കുറിച്ച് തനിക്കോ താരസംഘടനയിലുള്ളവര്ക്കോ അറിയില്ലെന്ന് സൂചന നല്കുന്നതാണ് ഈ പ്രസ്താവന.
 | 

‘അക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കി’; സിദ്ദിഖ് പോലീസില്‍ നല്‍കിയ മൊഴി പുറത്ത്

കൊച്ചി: നടി ആക്രമണക്കേസുമായി ബന്ധപ്പെട്ട് നടന്‍ സിദ്ദിഖ് പോലീസില്‍ നല്‍കിയ മൊഴി പുറത്തായി. നേരത്തെ സിദ്ദിഖ് സ്വീകരിച്ച നിലപാടിന് വ്യത്യസ്തമായി ദിലീപ് അക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കിയ കാര്യം തനിക്കറിയാമായിരുന്നുവെന്നാണ് മൊഴി. നടിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടെങ്കില്‍ അതിനു കാരണക്കാരനാരെന്ന് തുറന്നു പറയണമായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സിദ്ദിഖ് പറഞ്ഞത്. നടിയുടെ അവസരങ്ങള്‍ തട്ടികളഞ്ഞത് ആരാണെന്നതിനെക്കുറിച്ച് തനിക്കോ താരസംഘടനയിലുള്ളവര്‍ക്കോ അറിയില്ലെന്ന് സൂചന നല്‍കുന്നതാണ് ഈ പ്രസ്താവന.

എന്നാല്‍ ദിലീപ് കാരണം നടിക്ക് നിരവധി അവസരങ്ങള്‍ നഷ്ടമായിരുന്നതായി പോലീസില്‍ സിദ്ദീഖ് സമ്മതിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ സിദ്ദിഖ് തയ്യാറായിട്ടില്ല. നടിയും ദിലീപും തമ്മില്ല നല്ല ബന്ധമായിരുന്നില്ല നിലനിന്നിരുന്നത്. നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കിയതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടരുതെന്ന് ദിലീപ് മറുപടി പറഞ്ഞതായും പോലീസില്‍ സിദ്ദിഖ് നല്‍കിയ മൊഴിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിഷയങ്ങളൊക്കെ മറച്ചുവെച്ചാണ് കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സിദ്ദിഖ് സംസാരിച്ചതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

കോടതിയുടെ പരിധിയിലിരിക്കുന്ന കേസിന്റെ കാര്യങ്ങളില്‍ ഇപ്പോള്‍ അഭിപ്രായം പറയാന്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു ഇന്നലെ സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞത്. വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായിട്ടാണ് ഇന്നലെ കെ.പി.എ.സി ലളിതയും സിദ്ദിഖും വാര്‍ത്താ സമ്മേളനം നടത്തിയത്. മൂന്ന് നടിമാര്‍ ഉന്നയിച്ച പ്രധാന ആരോപണം ദിലീപിനെ പുറത്താക്കുക എന്നതായിരുന്നു. എന്നാല്‍ ഇരുന്നൂറോളം അംഗങ്ങള്‍ പങ്കെടുത്ത ജനറല്‍ ബോഡി മീറ്റിങ്ങില്‍ എല്ലാവരും ആവശ്യപ്പെട്ട പ്രകാരമാണ് ദിലീപിനെതിരേയുള്ള പുറത്താക്കല്‍ നടപടി മരവിപ്പിച്ചത്. ജനറല്‍ ബോഡിയെടുത്ത ഒരു തീരുമാനത്തെ മറികടക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് അധികാരമില്ലെന്നുമായിരുന്നു സിദ്ദിഖ് ഇന്നലെ പറഞ്ഞത്.