നടിയെ അക്രമിച്ച കേസ്: കുറ്റപത്രം ചോര്‍ത്തിയത് അന്വേഷിക്കണമെന്ന് കോടതി

കൊച്ചി: നടിയെ അക്രമിച്ച കേസില് കുറ്റപത്രം ചോര്ത്തിയെന്നാരോപിച്ച് ദിലീപ് നല്കിയ പരാതിയില് അന്വേഷണം നടത്താന് കോടതി തീരുമാനം. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കേസിനാസ്പദമായ രേഖകള് സൂക്ഷിക്കേണ്ടത് അന്വേഷണ ഉദ്യേഗസ്ഥാരാണെന്നും അതുകൊണ്ട് കുറ്റപത്രം ചോര്ന്ന സംഭവത്തിന്റെ ഉത്തരവാദിത്വവും അന്വേഷണ ഉദ്യോഗസ്ഥര്ക്കാണെന്നാണ് ദിലീപിന്റെ അഭിഭാഷകന് കോടതിയില് വാദിച്ചു. ഈ വാദം അം?ഗീകരിച്ചുകൊണ്ടാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. അതേസമയം കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള് ദിലീപിന് കൈമാറരുതെന്ന തീരുമാനത്തിലുറച്ച് പൊലീസ്. ഇക്കാര്യം കോടതിയില് ബോധിപ്പിക്കാനുള്ള നീക്കങ്ങള് നടത്തും. കുറ്റപത്രം
 | 

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ കുറ്റപത്രം ചോര്‍ത്തിയെന്നാരോപിച്ച് ദിലീപ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താന്‍ കോടതി തീരുമാനം. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കേസിനാസ്പദമായ രേഖകള്‍ സൂക്ഷിക്കേണ്ടത് അന്വേഷണ ഉദ്യേഗസ്ഥാരാണെന്നും അതുകൊണ്ട് കുറ്റപത്രം ചോര്‍ന്ന സംഭവത്തിന്റെ ഉത്തരവാദിത്വവും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കാണെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഈ വാദം അം?ഗീകരിച്ചുകൊണ്ടാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

അതേസമയം കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്ന തീരുമാനത്തിലുറച്ച് പൊലീസ്. ഇക്കാര്യം കോടതിയില്‍ ബോധിപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്തും. കുറ്റപത്രം റദ്ദാക്കണമെന്ന ഹര്‍ജിക്കെതിരെ എതിര്‍ സത്യവാങ്മൂലം നല്‍കാനും അന്വേഷണസംഘം തീരുമാനിച്ചു.

കുറ്റപത്രം റദ്ദക്കാണമെന്ന ഹര്‍ജിക്കെതിരെ എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ കോടതിയില്‍ നിന്ന് കൂടുതല്‍ സമയം ആവശ്യപ്പെടാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഇരയെ സമൂഹത്തില്‍ നിന്ന് അപമാനിക്കുകയും അതുവഴി കേസ് ദുര്‍ബലപ്പെടുത്താനുമാണ് പ്രതിഭാ?ഗത്തിന്റെ ശ്രമമെന്ന് പൊലീസ് കോടതിയെ അറിയിച്ചു.