നടിയെ ആക്രമിച്ച കേസ്; മൊബൈല്‍ ഫോണ്‍ കണ്ടെടുത്തതായി സൂചന

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില് മൊബൈല് ഫോണ് കണ്ടെടുത്തതായി സൂചന. കോയമ്പത്തൂരില് നടന്ന തെളിവെടുപ്പിലാണ് ഒരു മൊബൈല് ഫോണ് കണ്ടെത്തിയത്. പള്സര് സുനി ഒളിവില് കഴിഞ്ഞിരുന്ന പീളമേടിലെ ശ്രീറാം കോളനിയിലെ വീട്ടില് നിന്നാണ് ഫോണ് കണ്ടെടുത്തത്. ഫോണ് പൊലീസ് സീല് ചെയ്തു. ഈ മൊബൈല് ഉപയോഗിച്ചാണോ സുനി നടിയുടെ ദൃശ്യങ്ങള് പകര്ത്തിയെന്നത് സ്ഥിരീകരിച്ചിട്ടില്ല.
 | 

നടിയെ ആക്രമിച്ച കേസ്; മൊബൈല്‍ ഫോണ്‍ കണ്ടെടുത്തതായി സൂചന

കോയമ്പത്തൂര്‍: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തതായി സൂചന. കോയമ്പത്തൂരില്‍ നടന്ന തെളിവെടുപ്പിലാണ് ഒരു മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. പള്‍സര്‍ സുനി ഒളിവില്‍ കഴിഞ്ഞിരുന്ന പീളമേടിലെ ശ്രീറാം കോളനിയിലെ വീട്ടില്‍ നിന്നാണ് ഫോണ്‍ കണ്ടെടുത്തത്. ഫോണ്‍ പൊലീസ് സീല്‍ ചെയ്തു. ഈ മൊബൈല്‍ ഉപയോഗിച്ചാണോ സുനി നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നത് സ്ഥിരീകരിച്ചിട്ടില്ല.

സുനി കോടതിയിലെത്തിയ പള്‍സര്‍ ബൈക്കിന്റെ ഉടമയെയും കണ്ടത്തി. കോയമ്പത്തൂര്‍ പീളമേട് സ്വദേശി സെല്‍വനാണ് ബൈക്കിന്റെ ഉടമ. സുനി തന്റെ ബൈക്ക് മോഷ്ടിച്ചതാണെന്ന് സെല്ഡവന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോയമ്പത്തൂരില്‍ സുനിക്ക് സഹായങ്ങള്‍ ചെയ്തുകൊടുത്ത ചാര്‍ലി എന്നയാള്‍ ഒളിവിലാണ്. സുനി, വിജീഷ് എന്നിവരുമായാണ് പോലീസ് കോയമ്പത്തൂരില്‍ തെളിവെടുപ്പ് നടത്തിയത്.

നടിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തിയ ഫോണ്‍ വെണ്ണല ഭാഗത്തുള്ള ഓടയില്‍ ഉപേക്ഷിച്ചുവെന്നായിരുന്നു സുനി ആദ്യം പോലീസിനോട് പറഞ്ഞത്. ഇവിടെ പരിശോധന നടത്തിയെങ്കിലും ഫോണ്‍ ലഭിച്ചില്ല. ശനിയാഴ്ച്ച സുനിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ രണ്ട് മൊബൈല്‍ ഫോണുകളും മെമ്മറി കാര്‍ഡുകളും പൊലീസ് കണ്ടെത്തിയിരുന്നു. ഇവ സംഭവ ദിവസം ഉപയോഗിച്ചതാകുമെന്ന് പൊലീസ് കരുതുന്നില്ല. പക്ഷെ ഇവയില്‍ നിന്നും മറ്റുപല വിവരങ്ങളും ലഭിക്കുമെന്ന് പൊലീസ് പ്രതീക്ഷിക്കുന്നു.

മൊബൈല്‍ഫോണ്‍ കണ്ടെത്താന്‍ പള്‍സര്‍ സുനി ഒല്‍വില്‍ കഴിഞ്ഞ ഇടങ്ങളിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഒളിവിലായിരുന്ന സമയത്ത് സുനി ആറ് സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.