എ.ഡി.ജി.പിയുടെ മകള്‍ പോലീസ് ഡ്രൈവറെ പരസ്യമായി മര്‍ദ്ദിച്ചു; ഡ്രൈവര്‍ ആശുപത്രിയില്‍

എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള് പൊലീസ് ഡ്രൈവറെ പരസ്യമായി മര്ദ്ദിച്ചതായി പരാതി. ബറ്റാലിയന് എ.ഡി.ജി.പിയുടെ ഡ്രൈവറായ ഗവാസ്കറിനാണ് മര്ദ്ദനമേറ്റിരിക്കുന്നത്. ഇയാളെ സമീപത്തെ സര്ക്കാര് ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡ്രൈവറുടെ കഴുത്തിന് പിന്നില് ചതവുള്ളതായി ഡോക്ടര്മാര് പറഞ്ഞു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന് സുധേഷ് കുമാര് തയ്യാറായിട്ടില്ല.
 | 

എ.ഡി.ജി.പിയുടെ മകള്‍ പോലീസ് ഡ്രൈവറെ പരസ്യമായി മര്‍ദ്ദിച്ചു; ഡ്രൈവര്‍ ആശുപത്രിയില്‍

തിരുവനന്തപുരം: എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവറെ പരസ്യമായി മര്‍ദ്ദിച്ചതായി പരാതി. ബറ്റാലിയന്‍ എ.ഡി.ജി.പിയുടെ ഡ്രൈവറായ ഗവാസ്‌കറിനാണ് മര്‍ദ്ദനമേറ്റിരിക്കുന്നത്. ഇയാളെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡ്രൈവറുടെ കഴുത്തിന് പിന്നില്‍ ചതവുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ സുധേഷ് കുമാര്‍ തയ്യാറായിട്ടില്ല.

എ.ഡി.ജി.പിയുടെ മകളെയും ഭാര്യയും കൊണ്ട് പൊലീസ് വാഹനത്തില്‍ രാവിലെ കനകക്കുന്നിലെത്തിയതായിരുന്നു ഡ്രൈവര്‍ ഗവാസ്‌കര്‍. വ്യായാമം ചെയ്ത് തിരികെ വന്നപ്പോള്‍ പോലീസ് വാഹനത്തിന്റെ താക്കോല്‍ എഡിജിപിയുടെ മകള്‍ ആവശ്യപ്പെട്ടു. താക്കോല്‍ നല്‍കാതിരുന്നതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. താക്കോല്‍ വീണ്ടും ആവശ്യപ്പെടുകയും അത് ബലമായി പിടിച്ചു വാങ്ങാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ താക്കോല്‍ നല്‍കാന്‍ ഗവാസ്‌കര്‍ തയ്യാറാകാതിരുന്നതോടെ മൊബൈല്‍ ഉപയോഗിച്ച് യുവതി മര്‍ദ്ദിക്കുകയായിരുന്നു. കഴുത്തിന് പിന്നില്‍ നാല് തവണയും തോളില്‍ മൂന്ന് തവണയും മൊബൈല്‍ ഫോണ്‍ കൊണ്ട് ഇടിച്ചുവെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

വീട്ടുകാര്‍ നേരത്തെ മാനസികമായി പീഡിപ്പിക്കുകയും അനാവശ്യം പറയുകയും ചെയ്യാറുണ്ടെന്ന് എഡിജിപിയോട് ഗവാസ്‌കര്‍ പരാതി പറഞ്ഞിരുന്നു. ഇതിന് പ്രതികാര നടപടിയായിട്ടാണ് മര്‍ദ്ദിച്ചതെന്ന് ഗവാസ്‌കര്‍ പറയുന്നു. എഡിജിപിയുടെ മകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.