ബിജെപിക്കെതിരെ സക്കറിയയും അടൂരും; ബിജെപി രാഷ്ട്രീയ പ്രമേയത്തില്‍ സാംസ്‌കാരിക നായകന്മാര്‍ക്ക് വിമര്‍ശനം

ബിജെപിക്കെതിരെ സക്കറിയയും അടൂര് ഗോപാലകൃഷ്ണനും രംഗത്തെത്തി. ബിജെപി മാപ്പ് പറയണമെന്ന് അടൂര് ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു. സംവിധായകന് കമലിനോടും രാജ്യം വിട്ട് പോകണമെന്ന് ബിജെപി നേതാവ് എ.എന്. രാധാകൃഷ്ണന് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് സാംസ്കാരിക നായകന്മാര് സംഘടിച്ചത്
 | 

ബിജെപിക്കെതിരെ സക്കറിയയും അടൂരും; ബിജെപി രാഷ്ട്രീയ പ്രമേയത്തില്‍ സാംസ്‌കാരിക നായകന്മാര്‍ക്ക് വിമര്‍ശനം

തിരുവനന്തപുരം: ബിജെപിക്കെതിരെ സക്കറിയയും അടൂര്‍ ഗോപാലകൃഷ്ണനും രംഗത്തെത്തി. ബിജെപി മാപ്പ് പറയണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. സംവിധായകന്‍ കമലിനോടും രാജ്യം വിട്ട് പോകണമെന്ന് ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് സാംസ്‌കാരിക നായകന്മാര്‍ സംഘടിച്ചത്.

അതേസമയം രാഷ്ട്രീയ പ്രമേയത്തില്‍ സാംസ്‌കാരിക നായകന്മാര്‍ക്ക് രൂക്ഷവിമര്‍ശനവുമായി ബിജെപിയും രംഗത്തെത്തി. സാംസ്‌കാരിക നായകന്മാര്‍ പുരസ്‌കാരങ്ങള്‍ക്ക് മുന്‍പില്‍ നീതിബോധം പണയം വെക്കുന്നു.സാംസ്‌കാരിക നായകന്മാര്‍ കേരളത്തില്‍ സ്ത്രീകളും കുഞ്ഞുങ്ങളും വേട്ടയാടപ്പെടുന്നത് കാണുന്നില്ലെന്നും പ്രമേയം കുറ്റപ്പെടുത്തി.

എം.ടി. വാസുദേവന്‍ നായര്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതാണ് ബിജെപിയെ ചൊടിപ്പിച്ചത്. തുഗ്ലക് തലസ്ഥാനം മാറ്റിയത് അരക്കിറുക്കുകൊണ്ടു മാത്രമല്ല. തന്റെ പരിഷ്‌കാരങ്ങള്‍ ആരും എതിര്‍ക്കാന്‍ പാടില്ല എന്ന ലക്ഷ്യത്തോടെ ആയിരുന്നു. തുഗ്ലക്കിന്റെ കൊട്ടാരത്തിലേക്ക് ജനത്തിന്റെ എതിര്‍ശബ്ദം എത്തിയപ്പോഴാണ് തലസ്ഥാനം മാറ്റാന്‍ അദ്ദേഹം തുനിഞ്ഞതെന്നും ഇത്തരം എതിര്‍പ്പുകള്‍ ഓരോ കാലത്തും ഉയര്‍ന്നുവരും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ ഏറ്റവും ഉത്തരവാദിത്തമുള്ള സ്ഥാനത്തുള്ളവര്‍ മാത്രമല്ല റിസര്‍വ്വ് ബാങ്കും നിലപാട് മാറ്റി പറയുകയാണെന്നും എംടിവിമര്‍ശിച്ചിരുന്നു. ഈ പരാമര്‍ശത്തിനെതിരെയാണ് ബിജെപി രംഗത്തെത്തിയത്.