എഡിജിപി ബി.സന്ധ്യ മാര്‍ക്കണ്ഡേയ കട്ജുവുമായി കൂടിക്കാഴ്ച നടത്തിയതിനെ വിമര്‍ശിച്ച് അഡ്വക്കേറ്റ് ജനറല്‍

ജസ്റ്റിസ് മാര്ക്കണ്ഡേയ കട്ജുവുമായി എഡിജിപി ബി സന്ധ്യ കൂടിക്കാഴ്ച്ച നടത്തിയതിനെ വിമര്ശിച്ച് അഡ്വക്കേറ്റ് ജനറല് രംഗത്ത്. സ്വന്തം തീരുമാന പ്രകാരമായിരുന്നു ഇവരുടെ കൂടിക്കാഴ്ചയെന്നും ഇക്കാര്യം സര്ക്കാരിനെ അറിയിച്ചിട്ടില്ലെന്നും എജി വ്യക്തമാക്കി. നിര്ണായകമായ കേസില് സര്ക്കാര് അറിയാതെ ഇങ്ങനെ ഒരു തീരുമാനം എടുത്തത് തെറ്റാണെന്നും എജി പറഞ്ഞു.
 | 

എഡിജിപി ബി.സന്ധ്യ മാര്‍ക്കണ്ഡേയ കട്ജുവുമായി കൂടിക്കാഴ്ച നടത്തിയതിനെ വിമര്‍ശിച്ച് അഡ്വക്കേറ്റ് ജനറല്‍

തിരുവനന്തപുരം: ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവുമായി എഡിജിപി ബി സന്ധ്യ കൂടിക്കാഴ്ച്ച നടത്തിയതിനെ വിമര്‍ശിച്ച് അഡ്വക്കേറ്റ് ജനറല്‍ രംഗത്ത്. സ്വന്തം തീരുമാന പ്രകാരമായിരുന്നു ഇവരുടെ കൂടിക്കാഴ്ചയെന്നും ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്നും എജി വ്യക്തമാക്കി. നിര്‍ണായകമായ കേസില്‍ സര്‍ക്കാര്‍ അറിയാതെ ഇങ്ങനെ ഒരു തീരുമാനം എടുത്തത് തെറ്റാണെന്നും എജി പറഞ്ഞു.

സൗമ്യ വധക്കേസില്‍ വിചാരണക്കോടതിയില്‍ വിധി പറഞ്ഞ ജഡ്ജി കെ. രവീന്ദ്ര ബാബു, ദീപക് പ്രകാശ് എന്നിവര്‍ക്കൊപ്പമാണ് സന്ധ്യ കട്ജുവിനെ കണ്ടത്. സുപ്രീം കോടതിയിലെ സര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കൗണ്‍സില്‍മാരെ അറിയിക്കാതെയായിരുന്നു സന്ദര്‍ശനം. ഇവരെ ഒഴിവാക്കിയതിനുള്ള കാരണവും അറിയിച്ചിട്ടില്ല. കട്ജുവിനോട് ഉപദോശം ചോദിച്ചെങ്കിലും സര്‍ക്കാര്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ ഉപദേശം നല്‍കാമെന്നു മറുപടി ലഭിച്ചെന്നാാണു സൂചന.

സര്‍ക്കാരിന് നിയമോപദേശം നല്‍കാന്‍ തയ്യാറാണെന്ന് കട്ജു അറിയിച്ചിരുന്നെങ്കിലും വിധിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തില്‍ നിന്നും ഉപദേശം തേടുന്നത് അനുചിതമാകുമെന്നാണ് സര്‍ക്കാരിനു ലഭിച്ച നിയമോപദേശം. സൗമ്യ വധക്കേസിലെ പുനപരിശോധനാ ഹര്‍ജിയില്‍ നേരിട്ടു ഹാജരാകണമെന്ന് കട്ജുവിന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു.