”ഇത് ആര്‍എസ്എസ് ചാനലിന്റെയാ, നമുക്കങ്ങനെയൊന്നും ഇല്ല”; റിപബ്ലിക് ടിവിയുടെ തകര്‍ത്ത കാറിനു സമീപം അക്രമികള്‍ പറഞ്ഞത് ഇങ്ങനെ; വീഡിയോ

നിലയ്ക്കലില് കഴിഞ്ഞ ദിവസം അക്രമികള് തല്ലിത്തകര്ത്ത റിപബ്ലിക് ടിവിയുടെ കാറിനു മുന്നില് നിന്ന് സംഭവങ്ങള് അവലോകനം ചെയ്യുന്ന പ്രതിഷേധക്കാരുടെ വീഡിയോ വൈറല്. കാര് റിപബ്ലിക് ടിവിയുടേതാണെന്നും അത് ആര്എസ്എസ് ചാനലാണെന്നും ഒരാള് പറയുന്നു. അര്ണാബിന്റെ ചാനലാണെന്ന് കുറ്റബോധത്തോടെയാണ് ഇയാള് പറയുന്നത്. ഇത് കേള്ക്കുന്ന മറ്റൊരാള് അത് ശരിവെക്കുന്നുണ്ടെങ്കിലും ബിജെപിയുടേതാണെങ്കിലും ആര്എസ്എസിന്റേതാണെങ്കിലും നമുക്കങ്ങനെയൊന്നും ഇല്ലെന്ന് പറഞ്ഞ് ഒന്നാമനെ സമാധാനിപ്പിക്കുന്നുണ്ട്.
 | 

”ഇത് ആര്‍എസ്എസ് ചാനലിന്റെയാ, നമുക്കങ്ങനെയൊന്നും ഇല്ല”; റിപബ്ലിക് ടിവിയുടെ തകര്‍ത്ത കാറിനു സമീപം അക്രമികള്‍ പറഞ്ഞത് ഇങ്ങനെ; വീഡിയോ

നിലയ്ക്കലില്‍ കഴിഞ്ഞ ദിവസം അക്രമികള്‍ തല്ലിത്തകര്‍ത്ത റിപബ്ലിക് ടിവിയുടെ കാറിനു മുന്നില്‍ നിന്ന് സംഭവങ്ങള്‍ അവലോകനം ചെയ്യുന്ന പ്രതിഷേധക്കാരുടെ വീഡിയോ വൈറല്‍. കാര്‍ റിപബ്ലിക് ടിവിയുടേതാണെന്നും അത് ആര്‍എസ്എസ് ചാനലാണെന്നും ഒരാള്‍ പറയുന്നു. അര്‍ണാബിന്റെ ചാനലാണെന്ന് കുറ്റബോധത്തോടെയാണ് ഇയാള്‍ പറയുന്നത്. ഇത് കേള്‍ക്കുന്ന മറ്റൊരാള്‍ അത് ശരിവെക്കുന്നുണ്ടെങ്കിലും ബിജെപിയുടേതാണെങ്കിലും ആര്‍എസ്എസിന്റേതാണെങ്കിലും നമുക്കങ്ങനെയൊന്നും ഇല്ലെന്ന് പറഞ്ഞ് ഒന്നാമനെ സമാധാനിപ്പിക്കുന്നുണ്ട്.

മുഖങ്ങളില്ലാത്ത വീഡിയോയില്‍ തകര്‍ന്ന കാറിന്റെ ദൃശ്യങ്ങളും ശബ്ദവും മാത്രമാണ് ഉള്ളത്. നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ നടക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ഇന്നലെ വ്യാപക ആക്രമണമാണ് നിലയ്ക്കല്‍ ഉണ്ടായത്. അയ്യപ്പ ഭക്തരെന്ന പേരില്‍ അഴിഞ്ഞാടിയ അക്രമികള്‍ ബിജെപി അനുകൂല ചാനലായ റിപബ്ലിക് ടിവിയുടെ ദക്ഷിണേന്ത്യന്‍ ബ്യൂറോ ചീഫ് പൂജ പ്രസന്നയെ മര്‍ദ്ദിക്കുകയും കാര്‍ തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു.

വീഡിയോ കാണാം

https://www.facebook.com/babujim.amayannur/videos/2188542128090818/?t=5