ശബരിമലയില്‍ സ്ത്രീപ്രവേശനം വിലക്കുന്ന ബോര്‍ഡ് സമരം ചെയ്യുന്നവര്‍ പുനഃസ്ഥാപിച്ചു

ശബരിമലയില് സ്ത്രീ പ്രവേശനം വിലക്കുന്ന ബോര്ഡുകള് സമരക്കാര് പുനഃസ്ഥാപിച്ചു. നേരത്തേ സ്ത്രീ പ്രവേശനം വിലക്കിക്കൊണ്ട് നിലയ്ക്കലില് സ്ഥാപിച്ചിരുന്ന ബോര്ഡാണ് സമരക്കാര് പുനഃസ്ഥാപിച്ചിരിക്കുന്നത്. ഈ ബോര്ഡ് സര്ക്കാര് മറച്ചിരുന്നു.
 | 

ശബരിമലയില്‍ സ്ത്രീപ്രവേശനം വിലക്കുന്ന ബോര്‍ഡ് സമരം ചെയ്യുന്നവര്‍ പുനഃസ്ഥാപിച്ചു

നിലയ്ക്കല്‍: ശബരിമലയില്‍ സ്ത്രീ പ്രവേശനം വിലക്കുന്ന ബോര്‍ഡുകള്‍ സമരക്കാര്‍ പുനഃസ്ഥാപിച്ചു. നേരത്തേ സ്ത്രീ പ്രവേശനം വിലക്കിക്കൊണ്ട് നിലയ്ക്കലില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡാണ് സമരക്കാര്‍ പുനഃസ്ഥാപിച്ചിരിക്കുന്നത്. ഈ ബോര്‍ഡ് സര്‍ക്കാര്‍ മറച്ചിരുന്നു.

രണ്ട് ബാനറുകള്‍ ഉപയോഗിച്ചാണ് ബോര്‍ഡ് താല്‍ക്കാലികമായി മറച്ചത്. സമരത്തിനെത്തിയവര്‍ ഈ ബാനറുകള്‍ നീക്കം ചെയ്യുകയായിരുന്നു. നിലയ്ക്കലില്‍ സമരം കൂടുതല്‍ അക്രമാസക്തമാകുകയാണ്. പോലീസ് രണ്ടാമതും ലാത്തി വീശി.