പൃഥ്വിരാജിനെയും സംഘത്തെയും തിരിച്ചെത്തിക്കുന്നത് തല്‍ക്കാലം പ്രാവര്‍ത്തികമല്ലെന്ന് മന്ത്രി എ.കെ.ബാലന്‍

ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിനിടെ കര്ഫ്യൂ മൂലം ജോര്ദാനില് കുടുങ്ങിയ പൃഥ്വിരാജിനെയും സംഘത്തെയും തിരിച്ചെത്തിക്കുകയെന്നത് തല്ക്കാലം പ്രാവര്ത്തികമല്ലെന്ന് മന്ത്രി എ.കെ.ബാലന്.
 | 
പൃഥ്വിരാജിനെയും സംഘത്തെയും തിരിച്ചെത്തിക്കുന്നത് തല്‍ക്കാലം പ്രാവര്‍ത്തികമല്ലെന്ന് മന്ത്രി എ.കെ.ബാലന്‍

ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിനിടെ കര്‍ഫ്യൂ മൂലം ജോര്‍ദാനില്‍ കുടുങ്ങിയ പൃഥ്വിരാജിനെയും സംഘത്തെയും തിരിച്ചെത്തിക്കുകയെന്നത് തല്‍ക്കാലം പ്രാവര്‍ത്തികമല്ലെന്ന് മന്ത്രി എ.കെ.ബാലന്‍. രാജ്യാന്തര വിമാനങ്ങളെല്ലാം റദ്ദ് ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യം പ്രാവര്‍ത്തികമല്ലെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ഇപ്പോള്‍ വിസാ കാലാവധി തീരുന്നതുമായി ബന്ധപ്പെട്ട ആശങ്കയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നതെന്നും വിസ കാലാവധി നീട്ടിക്കൊടുക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ബാലന്‍ ഫെയിസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

പോസ്റ്റ് വായിക്കാം

ബെന്യാമിന് റെ ആടുജീവിതം നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ജോര് ദാനില് നടക്കുകയാണ്. ലോകംമുഴുവന് കൊറോണഭീതിയില് നില് ക്കുന്ന സാഹചര്യത്തില് ലോക്ക്ഡൗണും കര് ഫ്യൂ തുടങ്ങിയ നടപടികളും രാജ്യങ്ങള് സ്വീകരിച്ചിരിക്കുകയാണ്. ഈ അവസ്ഥയില് നടന് പൃഥ്വിരാജ് ഉള് പ്പെടെ അഭിനേതാക്കളും മറ്റ് സിനിമാ അണിയറപ്രവര് ത്തകരും ജോര് ദാനില് കുടുങ്ങിക്കിടക്കുന്ന വാര് ത്ത ശ്രദ്ധയില് പ്പെട്ടു.
വാര് ത്തകണ്ടയുടനെ മുഖ്യമന്ത്രിയുമായും വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായും സംസാരിച്ചു. പൃഥ്വിരാജിൻറെ അമ്മ മല്ലികാ സുകുമാരനുമായും സംസാരിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ജോര് ദാനില് ഇവര് ക്ക് വേണ്ട സൗകര്യങ്ങള് നേരത്തെ തന്നെ മുഖ്യമന്ത്രി ഇടപെട്ട് ലഭ്യമാക്കിയിരുന്നു. ഇതിന് റെ അടിസ്ഥാനത്തില് ഷൂട്ടിംഗ് തുടരുന്നതിനും ഭക്ഷണവും താമസൗകര്യവും ആവശ്യമായ സുരക്ഷാസംവിധാനവും ഇവര് ക്ക് ലഭിച്ചു.
ഇപ്പോള് വിസാകാലാവധി തീരുന്നതുമായി ബന്ധപ്പെട്ട ആശങ്കയാണ് അണിയറപ്രവര് ത്തകര് പങ്കുവെച്ചിരിക്കുന്നത്. ഇന് റര് നാഷണല് വിമാനങ്ങളെല്ലാം റദ്ദ് ചെയ്തിരിക്കുന്ന ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില് നാട്ടിലേക്ക് എത്തിക്കുകയെന്നത് തല് ക്കാലം പ്രാവര് ത്തികമല്ല. അതുകൊണ്ട് തന്നെ വിസാകാലാവധി നീട്ടിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ശ്രീ. വി മുരളീധരന് അറിയിച്ചിട്ടുണ്ട്.
അഭിനേതാക്കളും സിനിമയുടെ അണിയറ പ്രവര് ത്തകരും ആശങ്കപ്പെടേണ്ടതില്ല. സാധ്യമായ എല്ലാ സഹായങ്ങളും സര് ക്കാര് ലഭ്യമാക്കും.

ബെന്യാമിന്‍റെ ആടുജീവിതം നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ജോര്‍ദാനില്‍ നടക്കുകയാണ്….

Posted by A.K Balan on Wednesday, April 1, 2020