Tuesday , 25 February 2020
News Updates

പ്രതിപക്ഷത്തിന്റേത് കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള ശ്രമം; ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന ആവശ്യത്തില്‍ എ.കെ.ബാലന്‍

തിരുവനന്തപുരം: ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമമെന്ന് മന്ത്രി എ.കെ ബാലന്‍. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നും അഭിപ്രായഭിന്നത ആദ്യമായല്ലെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധം വഷളാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും എ.കെ.ബാലന്‍ വ്യക്തമാക്കി.

അതേസമയം ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ പ്രമേയം പാസാക്കണമെന്ന പ്രതിപക്ഷ നോട്ടീസ് തള്ളിയിട്ടില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ചട്ടം 130 പ്രകാരം നിയമസഭയില്‍ പ്രമേയം ആവശ്യപ്പെടാം. അതുകൊണ്ട് തന്നെ നോട്ടീസ് നിയമപരമാണ്. ഇത് സഭയില്‍ ചര്‍ച്ച ചെയ്യുന്ന കാര്യം ഉപദേശക സമിതി തീരുമാനിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.

നയപ്രഖ്യാപന പ്രസംഗത്തിന്റെ ഉള്ളടക്കം അറിയില്ല. അതുകൊണ്ടു തന്നെ പ്രസംഗം കോടതി അലക്ഷ്യമാകുമോയെന്ന് അറിയില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. നയം തീരുമാനിക്കുന്നതു സര്‍ക്കാറാണ്. അത് സഭയില്‍ അവതരിപ്പിക്കുകയാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.

DONT MISS