മണ്ഡലത്തിലെ പോസ്റ്ററുകള്‍ക്ക് പിന്നില്‍ ഇരുട്ടിന്റെ സന്തതികളും വര്‍ഗ്ഗശത്രുക്കളുമെന്ന് എ.കെ.ബാലന്‍

തരൂര് മണ്ഡലത്തില് തനിക്കെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്ക്ക് പിന്നില് ഇരുട്ടിന്റെ സന്തതികളെന്ന് എ.കെ.ബാലന്
 | 
മണ്ഡലത്തിലെ പോസ്റ്ററുകള്‍ക്ക് പിന്നില്‍ ഇരുട്ടിന്റെ സന്തതികളും വര്‍ഗ്ഗശത്രുക്കളുമെന്ന് എ.കെ.ബാലന്‍

പാലക്കാട്: തരൂര്‍ മണ്ഡലത്തില്‍ തനിക്കെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ക്ക് പിന്നില്‍ ഇരുട്ടിന്റെ സന്തതികളെന്ന് എ.കെ.ബാലന്‍. സേവ് സിപിഎം ഫോറം കേരളത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നതിന് വര്‍ഗ്ഗശത്രുക്കളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നും ബാലന്‍ പറഞ്ഞു. ഇവര്‍ തെരഞ്ഞെടുപ്പ് കാലത്ത് രംഗത്തു വരുന്നതിന്റെ ഉദ്ദേശ്യം തങ്ങള്‍ക്ക് അറിയാമെന്നും ബാലന്‍ വ്യക്തമാക്കി.

ബാലന്റെ ഭാര്യ പി.കെ.ജമീലയായിരിക്കും തരൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ ബാലന്റെ വീടിന് സമീപം സേവ് സിപിഎം ഫോറത്തിന്റെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

പാര്‍ട്ടി അധികാരം വെച്ച് മണ്ഡലം കുടുംബസ്വത്താക്കാന്‍ നോക്കിയാല്‍ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാര്‍ തിരിച്ചടിക്കുക തന്നെ ചെയ്യും എന്നായിരുന്നു പോസ്റ്ററിലെ വാചകങ്ങള്‍.