ശുഹൈബ് വധം ഡിവൈഎഫ്‌ഐയുടെ ക്വട്ടേഷനെന്ന് ആകാശ് തില്ലങ്കേരിയുടെ മൊഴി; സിപിഎമ്മിന് വീണ്ടും തിരിച്ചടി

ശുഹൈബിനെ കൊല്ലാന് ഡിവൈഎഫ്ഐ ക്വട്ടേഷന് ഉണ്ടായിരുന്നെന്ന് പ്രതി ആകാശ് തില്ലങ്കേരിയുടെ മൊഴി. സിപിഎമ്മിനെ വീണ്ടും പ്രതിക്കൂട്ടിലാക്കിക്കൊണ്ടാണ് മൊഴി പുറത്തു വന്നത്. ഡമ്മി പ്രതികളെ നല്കാമെന്നും പാര്ട്ടിയുടെ സഹായമുണ്ടാകുമെന്നുമുള്ള ഉറപ്പിലാണ് കൃത്യം നടത്തിയതെന്ന് ആകാശ് മൊഴി നല്കി.
 | 

ശുഹൈബ് വധം ഡിവൈഎഫ്‌ഐയുടെ ക്വട്ടേഷനെന്ന് ആകാശ് തില്ലങ്കേരിയുടെ മൊഴി; സിപിഎമ്മിന് വീണ്ടും തിരിച്ചടി

കണ്ണൂര്‍: ശുഹൈബിനെ കൊല്ലാന്‍ ഡിവൈഎഫ്‌ഐ ക്വട്ടേഷന്‍ ഉണ്ടായിരുന്നെന്ന് പ്രതി ആകാശ് തില്ലങ്കേരിയുടെ മൊഴി. സിപിഎമ്മിനെ വീണ്ടും പ്രതിക്കൂട്ടിലാക്കിക്കൊണ്ടാണ് മൊഴി പുറത്തു വന്നത്. ഡമ്മി പ്രതികളെ നല്‍കാമെന്നും പാര്‍ട്ടിയുടെ സഹായമുണ്ടാകുമെന്നുമുള്ള ഉറപ്പിലാണ് കൃത്യം നടത്തിയതെന്ന് ആകാശ് മൊഴി നല്‍കി.

ശുഹൈബിനെ ആക്രമിക്കാനുള്ള നിര്‍ദേശം നല്‍കിയത് ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവാണ്. കൊല നടത്തിയതിനു ശേഷം ആയുധങ്ങള്‍ ഡിവൈഎഫ്‌ഐക്കാര്‍ കൊണ്ടുപോയി. അവ എവിടെയാണെന്ന് തനിക്കറിയില്ല. ഭരണം നമ്മുടെ കയ്യിലാണ്. ഡമ്മി പ്രതികളെ നല്‍കിയാല്‍ പോലീസ് അന്വേഷണം അവസാനിപ്പിക്കുമെന്നുമാണ് തന്നോട് പറഞ്ഞതെന്നും ആകാശ് വ്യക്തമാക്കി.

തല്ലിയാല്‍ മതിയോ എന്ന് ചോദിച്ചപ്പോള്‍ വെട്ടണമെന്നായിരുന്നു നേതാക്കള്‍ ആവശ്യപ്പെട്ടതെന്നും മൊഴിയില്‍ ആകാശ് പറയുന്നു. ആകാശ് സിപിഎം പ്രവര്‍ത്തകനാണെന്ന് നേതൃത്വം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് മൊഴി പുറത്താകുന്നത്. ശുഹൈബിനെ കൊല്ലാന്‍ പാര്‍ട്ടി ആസൂത്രണം ചെയ്തിട്ടില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നത്. ഇതിന് കടകവിരുദ്ധമാണ് ആകാശിന്റെ മൊഴി.