പൊലീസ് കസ്റ്റഡിയില്‍ വെച്ച് ഉപദ്രവിച്ചതായി അലന്‍; ചികിത്സ നിഷേധിക്കരുതെന്ന് കോടതി

തങ്ങള്ക്ക് മാതാപിതാക്കളെ കാണാന് സൗകര്യമൊരുക്കണമെന്നും അലന് കോടതിയില് ആവശ്യപ്പെട്ടിരുന്നു.
 | 
പൊലീസ് കസ്റ്റഡിയില്‍ വെച്ച് ഉപദ്രവിച്ചതായി അലന്‍; ചികിത്സ നിഷേധിക്കരുതെന്ന് കോടതി

കൊച്ചി: പൊലീസ് കസ്റ്റഡിയില്‍ വെച്ച് ഉപദ്രവിച്ചതായി പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അറസ്റ്റ് ചെയ്യപ്പട്ട അലന്‍ ഷുഹൈബ്. ആരോഗ്യം മോശമായിട്ടും ചികിത്സ നിഷേധിച്ചുവെന്ന് കേസിലെ മറ്റൊരു പ്രതിയായ താഹയും ആരോപിച്ചു. തങ്ങള്‍ക്ക് മാതാപിതാക്കളെ കാണാന്‍ സൗകര്യമൊരുക്കണമെന്നും അലന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതികളുടെ ചികിത്സ നിഷേധിക്കാന്‍ പാടില്ലെന്ന് കോടതി എന്‍.ഐ.എയോട് നിര്‍ദേശിച്ചിട്ടുണ്ട്.

കേസില്‍ ഇരുവരെയും പ്രത്യേക കോടതി ഒരു ദിവസത്തേക്ക് എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടിരുന്നു. നേരത്തെ ഇരുവരെയും ഒരാഴ്ച്ചത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു എന്‍.ഐ.എ കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല. ഇരുവരുടെയും വീട് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചിരുന്നു. വിഷയത്തില്‍ സര്‍ക്കാരിന്റെ ഇടപെടലിനെ ചെന്നിത്തല രൂക്ഷമായി ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. വിഷയത്തില്‍ പ്രതിപക്ഷം ഇടപെടുമെന്നാണ് സൂചന.

‘സാധാരണ ഗതിയില്‍ യുഎപിഎ ചുമത്തുന്നതിന് ചില നിബന്ധനകളുണ്ട്. ചില നിയമങ്ങളുടെ അടിസ്ഥാനത്തിലാവണം. അത്തരത്തിലുള്ള കാര്യങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് പ്രഥമ ദൃഷ്ട്യാ തോന്നുന്ന കാര്യം. ഇവര്‍ മാവോയിസ്റ്റ് പ്രവര്‍ത്തകരാണെന്ന് മുഖ്യമന്ത്രി പറയുന്നതിന്റെ അടിസ്ഥാനമെന്താണ്. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യത്തിന് തെളിവുകള്‍ പുറത്തുവിടാത്തത്’, ചെന്നിത്തല ചോദിച്ചു.