അലന്‍ ഷുഹൈബിന് എല്‍എല്‍ബി പരീക്ഷയെഴുതാന്‍ അനുമതി

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട് റിമാന്ഡില് കഴിയുന്ന അലന് ഷുഹൈബിന് എല്എല്ബി പരീക്ഷയെഴുതാന് അനുമതി.
 | 
അലന്‍ ഷുഹൈബിന് എല്‍എല്‍ബി പരീക്ഷയെഴുതാന്‍ അനുമതി

കണ്ണൂര്‍: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന അലന്‍ ഷുഹൈബിന് എല്‍എല്‍ബി പരീക്ഷയെഴുതാന്‍ അനുമതി. കണ്ണൂര്‍ സര്‍വകലാശാലയാണ് അലന് അനുമതി നല്‍കിയത്. ഈ മാസം 18 ന് നടക്കുന്ന രണ്ടാം സെമസ്റ്റര്‍ എല്‍എല്‍ബി പരീക്ഷ എഴുതാന്‍ അനുമതി തേടി അലന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

സര്‍വകലാശാല അനുമതി നല്‍കിയാല്‍ അലന് പരീക്ഷ എഴുതാമെന്ന് ഹൈക്കോടതി കേസില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ഹൈക്കോടതി കണ്ണൂര്‍ സര്‍വകലാശാലയുടെ വിദശീകരണം തേടുകയും ചെയ്തിരുന്നു. മൂന്നാം സെമസ്റ്റര്‍ പരീക്ഷയെഴുതുന്നതില്‍ നിന്ന് അലനെ നേരത്തേ വിലക്കിയിരുന്നു.

മൂന്നാം സെമസ്റ്ററിന് വിലക്കുണ്ടെന്നും എന്നാല്‍ ഒരു വിദ്യാര്‍ത്ഥിയെന്നത് പരിഗണിച്ച് രണ്ടാം സെമസ്റ്റര്‍ പരീക്ഷയെഴുതുവാന്‍ അവസരം വേണമെന്നായിരുന്നു അലന്‍ ആവശ്യപ്പെട്ടത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പാലയാട് ക്യാമ്പസിലായിരുന്നു അലന്‍ പഠിച്ചിരുന്നത്.