ആലപ്പാട് ഖനനം; സമരപ്രവര്‍ത്തകരുമായി നാളെ മുഖ്യമന്ത്രി ചര്‍ച്ച നടത്തും

കൊല്ലം ജില്ലയിലെ ആലപ്പാട്ട് കരിമണല് ഖനനത്തിനെതിരേ സമരം ചെയ്യുന്നവരുമായി മുഖ്യമന്ത്രി നാളെ ചര്ച്ച നടത്തും. ഖനനം നിര്ത്തിയാലെ സമരം അവസാനിപ്പിക്കുമെന്ന നിലപാടിലാണ് സമരസമിതി. ഖനനത്തിന്റെ പ്രത്യാഘാതത്തെക്കുറിച്ച് പഠിക്കാനായി വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി നല്കുന്ന റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര് നടപടികള് തീരുമാനിക്കുക. നാളെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയില് നിര്ണായക തീരുമാനങ്ങളുണ്ടാകുമെന്നാണ് സൂചന.
 | 
ആലപ്പാട് ഖനനം; സമരപ്രവര്‍ത്തകരുമായി നാളെ മുഖ്യമന്ത്രി ചര്‍ച്ച നടത്തും

ആലപ്പാട്: കൊല്ലം ജില്ലയിലെ ആലപ്പാട്ട് കരിമണല്‍ ഖനനത്തിനെതിരേ സമരം ചെയ്യുന്നവരുമായി മുഖ്യമന്ത്രി നാളെ ചര്‍ച്ച നടത്തും. ഖനനം നിര്‍ത്തിയാലെ സമരം അവസാനിപ്പിക്കുമെന്ന നിലപാടിലാണ് സമരസമിതി. ഖനനത്തിന്റെ പ്രത്യാഘാതത്തെക്കുറിച്ച് പഠിക്കാനായി വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍ തീരുമാനിക്കുക. നാളെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടാകുമെന്നാണ് സൂചന.

നേരത്തെ ആലപ്പാട് സ്വദേശി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിനും ഖനനം നടത്തുന്ന ഐ ആര്‍ ഇ ക്കുമെതിരേ ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ഹരിത ട്രൈബ്യൂണല്‍ വിഷയത്തില്‍ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന വ്യാപകമായി സമരം നടത്താനാണ് സമര സമിതിയുടെ തീരുമാനം. ഖനനം നിര്‍ത്തിവെക്കാതെ യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറെല്ലന്ന് നേരത്തെ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ സമരസമിതി നിലപാട് അറിയിച്ചിരുന്നു.

1955-ലെ കേരള സര്‍ക്കാരിന്റെ രേഖ പ്രകാരം 89.5 ചതുരശ്ര കിലോ മീറ്റര്‍ ഉണ്ടായിരുന്ന ആലപ്പാട് തീരം ഖനനത്തിന് ശേഷം വെറും 7.6 ചതുരശ്ര കിലോ മീറ്ററായി ചുരുങ്ങിയിരുന്നു. ഖനനം ഗുരുതര പരിസ്ഥിതി ആഘാതം സൃഷ്ടിക്കുന്നതായി സമര സമിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. സീ വാഷ് ഖനനം താത്കാലികമായി നിര്‍ത്തിവെക്കാന്‍ നേരത്തെ ധാരണയായിട്ടുണ്ട്.