കോവിഡ് 19 ബാധിതനായ കാസര്‍കോട് സ്വദേശിക്കൊപ്പം ദുബായില്‍ താമസിച്ചിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി

കാസര്കോട് കോവിഡ് രോഗം വിതച്ചുവെന്ന് കരുതുന്ന എരിയാല് സ്വദേശിക്കൊപ്പം ദുബായില് താമസിച്ചിരുന്നവര് നിരീക്ഷണത്തില്.
 | 
കോവിഡ് 19 ബാധിതനായ കാസര്‍കോട് സ്വദേശിക്കൊപ്പം ദുബായില്‍ താമസിച്ചിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി

കാസര്‍കോട് കോവിഡ് രോഗം വിതച്ചുവെന്ന് കരുതുന്ന എരിയാല്‍ സ്വദേശിക്കൊപ്പം ദുബായില്‍ താമസിച്ചിരുന്നവര്‍ നിരീക്ഷണത്തില്‍. ദെയ്‌റ നൈഫില്‍ ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന 14 പേരെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് വിവരം. ഇവരെ ആംബുലന്‍സുകളില്‍ കയറ്റി പരിശോധനയ്ക്കായി വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി.

പരിശോധന നടത്താനുള്ള സാഹചര്യം ഇവര്‍ക്ക് ലഭ്യമല്ലെന്ന് വിവരം ലഭിച്ചതോടെ ദുബായ് ആരോഗ്യ വകുപ്പ് ആണ് നടപടി സ്വീകരിച്ചത്. മുറിക്കുള്ളില്‍ നിന്ന് പുറത്തിറങ്ങാതെ കഴിഞ്ഞിരുന്ന ഇവര്‍ക്ക് പ്രവാസി സംഘടനയുടെ ഇടപെടലിനെത്തുടര്‍ന്ന് അടിയന്തര സഹായം ലഭിക്കുകയായിരുന്നു. ഇവിടെ നിന്ന് നാട്ടിലെത്തിയ കാസര്‍കോട് എരിയാല്‍ സ്വദേശിയായ കൊവിഡ് രോഗി വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നില്ലെന്ന് കാസര്‍കോട്ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് ഇയാള്‍ സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറാക്കുന്നത് വൈകിയിരുന്നു. രോഗിയുടെ അപൂര്‍ണ്ണമായ റൂട്ട് മാപ്പ് മാത്രമാണ് ഇന്നലെ പുറത്തു വിട്ടത്. കാസര്‍കോട്, മഞ്ചേശ്വരം എംഎല്‍എമാരെയും ഇയാള്‍ കണ്ടിരുന്നു. ഈ വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് രണ്ട് എംഎല്‍എമാരും സ്വയം ഐസോലേഷന്‍ സ്വീകരിച്ചിരിക്കുകയാണ്.