Wednesday , 1 April 2020
News Updates

ബിഗ് ബോസില്‍ രജിത് കുമാറിനെതിരെ മനുഷ്യാവകാശ ലംഘനമെന്ന് മനുഷ്യാവകാശ കമ്മീഷന് പരാതി

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായ ഡോ.രജിത് കുമാറിനെതിരെ മനുഷ്യാവകാശ ലംഘനമെന്ന് പരാതി. സംവിധായകന്‍ ആലപ്പി അഷറഫ് ആണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. പരിപാടിയിലെ ഏറ്റവും മുതിര്‍ന്ന വ്യക്തിയായ ഡോ.രജിത് കുമാര്‍ എന്ന കോളേജ് അധ്യാപകനെതിരെ നീതിക്ക് നിരക്കാത്ത, സഹജീവി പരിഗണനപോലുമില്ലാത്ത മനുഷ്യത്വരഹിതമായ പെരുമാറ്റവും അദ്ദേഹത്തിന്റെ നേരെ നടത്തുന്ന കൈയ്യേറ്റവും തീര്‍ച്ചയായും മനുഷ്യവകാശ ലംഘനങ്ങളാണെന്ന് പരാതിയില്‍ അഷറഫ് പറയുന്നു.

ബുധനാഴ്ച സംപ്രേഷണം ചെയ്ത എപ്പിസോഡിന് ഒടുവില്‍ കാണിച്ച പ്രമോയില്‍ മറ്റൊരു മത്സരാര്‍ത്ഥിയും ടിക് ടോക് താരവുമായ ഫുക്രുവും രജിത് കുമാറും തമ്മില്‍ കോര്‍ക്കുന്നതാണ് കാണിച്ചിരുന്നത്. ഇന്ന് സംപ്രേഷണം ചെയ്യാനിരിക്കുന്ന എപ്പിസോഡിലാണ് ഈ സംഭവമുള്ളത്. എന്നാല്‍ സംപ്രേഷണത്തിന് മുന്‍പ് തന്നെ രജിത് കുമാറിനെ അനുകൂലിച്ച് പരാതി നല്‍കിയിരിക്കുകയാണ് സംവിധായകന്‍. സ്ത്രീവരുദ്ധ നിലപാടിലൂടെയും ശാസ്ത്രവിഷയങ്ങളില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തിയും വിവാദത്തിലായിട്ടുള്ള രജിത് കുമാറിന് ബിഗ് ബോസില്‍ വന്‍ ജനപ്രീതിയാണ് ലഭിച്ചിരിക്കുന്നത്.

ആലപ്പി അഷറഫിന്റെ പരാതി ഇങ്ങനെ

CHAIRMAN
Kerala State Human Rights Commission,
PMG Jn. Turbo Plus Tower,
Vikas Bhavan P.O,
TRIVANDRUM -33

Sub:
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന BIG BOSS 2 എന്ന പരിപാടിയിൽ
Dr.RAJITH KUMAR എന്ന വ്യക്തിക്ക് നേരേ നടത്തുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ Human Rights Foundations State committee Member , AlleppeyAshraf
നല്കുന്ന പരാതി.

Sir,

Asianet മലയാളം ചാനലിൽ രാത്രി 9.30 ന് പ്രക്ഷേപണം ചെയ്യുന്ന BIG BOSS 2 എന്ന 16 പേരുമായ് തുടങ്ങിയ പരിപാടിയിൽ അതിലെ ഏറ്റവും മുതിർന്ന വ്യക്തി Dr.Rajith kumar എന്ന കോളേജ് അദ്ധ്യാപകനെതിരെ നീതിക്ക് നിരക്കാത്ത, സഹജീവി പരിഗണനപോലുമില്ലാത്ത മനുഷ്യത്വരഹിതമായ, പെരുമാറ്റവും അദ്ദേഹത്തിന്റെ നേരെ നടത്തുന്ന കൈയ്യേറ്റവും തീർച്ചയായും മനുഷ്യവകാശ ലംഘനങ്ങളാണ്, ഈ വിഷയത്തിൽ മലയാളികളായ പൊതു സമൂഹത്തിനുള്ള കടുത്ത എതിർപ്പ് സോഷ്യൽ മീഡിയായിലൂടെ തന്നെ കാണാവുന്നതാണ് സർ.

ആദരണീയനായ ഒരു കോളേജ് അധ്യാപകനെ ,പന്നീ, പട്ടി തീട്ടം, കരണക്കുറ്റി അടിച്ച് പൊട്ടിക്കുണമെന്നും,
കളളൻ ,വൃത്തികെട്ടവൻ, മൈ…., മാത്രമല്ല കുഷ്ഠരോഗിയുടെ മനസാണ് എന്നും.. സർ ഒരു രോഗം ബാധിച്ച രോഗികളെ അപമാനിക്കുന്നതു കൂടിയല്ലേ ഈ കമന്റ്.
അയാളെ കുളത്തിലേക്ക് തള്ളിയിടണമെന്നു നിർദ്ദേശങ്ങൾ കൊടുക്കുന്നു , അദ്ദേഹത്തിന് നേരെ ഭക്ഷണമെടുത്തെറിയുക,
ഇവിടെയിട്ട് തീർത്തിട്ട് പോകുമെന്നും, കൂടാതെ അദ്ദേഹത്തെ കഴുത്തിന് കുത്തിപ്പിടിക്കുന്ന മകന്റ പ്രായം പോലുമില്ലാത്ത ഒരുവൻ.

സർ, ഇവിടെ ഒരു മുതിർന്ന പൗരനെ രാജ്യം ആദരിക്കുന്ന ഒരു അദ്ധ്യാപകനെ
ഇത്രയും ക്രൂരമായ്, മനുഷ്യത്ത രഹിതമായ്, കടുത്ത മനുഷ്യവകാശ ലംഘനമാണ് BIG BOSS 2 ൽ ശ്രീ രജിത് കുമാറിന് എതിരെ നടക്കുന്നത്, സർ, ഇത്തരം പരിപാടികൾ പൊത് സമൂഹത്തിന് തെറ്റായ സന്ദേശങ്ങൾ നല്കാൻ മാത്രമേ ഉതകൂ, ആയതിനാൽ കമ്മീഷൻ അടിയന്തിരമായ് ഇടപെട്ട് എപ്പിസോട് കൾ പരിശോധിച്ച്‌, മനുഷ്യവകാശ ലംലനം നടത്തിയവർക്കെതിരെ നിയമനടപടികൾ എടുക്കണമെന്നു ,ഒരു മനുഷ്യാവകാശ പ്രവർത്തകൻ എന്ന നിലയിൽ അപേക്ഷിക്കുന്നു.

Yours faithfully
Alleppey Ashraf

4B/2 B3 Pentaqueen Apt
Padivattom,
Cochin . 682024

Ernakulam
13/02/2020

https://www.facebook.com/alleppeyashraf/posts/3325015947514602

DONT MISS