കീഴ്‌ക്കോടതികളില്‍ നട്ടെല്ലുള്ള ജഡ്ജിമാര്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നുവെന്ന് ആളൂര്‍

കീഴ്ക്കോടതികളില് നിന്ന് നട്ടെല്ലുള്ള ജഡ്ജിമാര് ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് അഭിഭാഷകന് ബി.എ.ആളൂര്. ജിഷ വധക്കേസില് വധശിക്ഷ ലഭിച്ച അമീറുള് ഇസ്ലാമിന്റെ അഭിഭാഷകനായിരുന്ന ആളൂര് ശിക്ഷാവിധിക്ക് ശേഷം പ്രതികരിക്കുകയായിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയ അമീറുളിന് എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി വധശിക്ഷ വിധിച്ചിരുന്നു.
 | 

കീഴ്‌ക്കോടതികളില്‍ നട്ടെല്ലുള്ള ജഡ്ജിമാര്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നുവെന്ന് ആളൂര്‍

കൊച്ചി: കീഴ്‌ക്കോടതികളില്‍ നിന്ന് നട്ടെല്ലുള്ള ജഡ്ജിമാര്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് അഭിഭാഷകന്‍ ബി.എ.ആളൂര്‍. ജിഷ വധക്കേസില്‍ വധശിക്ഷ ലഭിച്ച അമീറുള്‍ ഇസ്ലാമിന്റെ അഭിഭാഷകനായിരുന്ന ആളൂര്‍ ശിക്ഷാവിധിക്ക് ശേഷം പ്രതികരിക്കുകയായിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയ അമീറുളിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചിരുന്നു.

ജനങ്ങളെയും സര്‍ക്കാരിനെയും ഭയപ്പെടുന്നതുകൊണ്ടാണ് ആവശ്യത്തിന് തെളിവുകള്‍ ഇല്ലാതിരുന്നിട്ടും കോടതി അമീറുളിന് വധശിക്ഷ വിധിച്ചത്. കീഴ്‌ക്കോടതികള്‍ക്ക് നട്ടെല്ല് നഷ്ടമായെങ്കിലും മേല്‍ക്കോടടതികള്‍ക്ക് ആ അവസ്ഥയില്ല. അത് സൗമ്യ വധക്കേസിന്റെ വിചാരണ വേളയില്‍ വ്യക്തമായതാണ്.

അമീറിന് വധശിക്ഷ നല്‍കിയത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെടും. എന്നാല്‍ ഒരു നിരപരാധി ശിക്ഷിക്കപ്പെട്ടത് നീതിദേവതയ്ക്ക് മുന്നില്‍ ചോദ്യചിഹ്നമായി അവശേഷിക്കും. കീഴ്‌ക്കോടതിയുടെ ശിക്ഷ മേല്‍ക്കോടതികള്‍ ശരിവെക്കേണ്ടതുണ്ട്. വിധിയുടെ വിശദാംശങ്ങള്‍ ഹൈക്കോടതിക്ക് അയച്ചുകൊടുക്കും. അമീറുളിന് നീതി ലഭ്യമാക്കാന്‍ ഏതറ്റം വരെയും പോകുമെന്നും ആളൂര്‍ പറഞ്ഞു.