പോണ്ടിച്ചേരി വാഹന രജിസ്ട്രേഷൻ തട്ടിപ്പ്; അമല പോൾ ചോദ്യം ചെയ്യലിന് ഹാജരായി

പോണ്ടിച്ചേരിയിൽ വാഹന രജിസ്ട്രേഷൻ നടത്തി നികുതി വെട്ടിച്ച കേസിൽ നടി അമല പോൾ ചോദ്യം ചെയ്യലിന് ഹാജരായി. തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് അമല ഹാജരായത്. അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്ന് അമലക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
 | 

പോണ്ടിച്ചേരി വാഹന രജിസ്ട്രേഷൻ തട്ടിപ്പ്; അമല പോൾ ചോദ്യം ചെയ്യലിന് ഹാജരായി

തിരുവനന്തപുരം: പോണ്ടിച്ചേരിയിൽ വാഹന രജിസ്ട്രേഷൻ നടത്തി നികുതി വെട്ടിച്ച കേസിൽ നടി അമല പോൾ ചോദ്യം ചെയ്യലിന് ഹാജരായി. തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് അമല ഹാജരായത്. അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്ന് അമലക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. സമാനമായ കേസിൽ ന‍ടൻ ഫഹദ് ഫാസിൽ നേരത്തേ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.