വസ്ത്രധാരണത്തിന്റെ പേരില്‍ അമല പോളിന് സദാചാരവാദികളുടെ സോഷ്യല്‍ മീഡിയ ആക്രമണം

കഴിഞ്ഞ ദിവസങ്ങളില് ബോളിവുഡ് നടിമാരായ ദീപിക പദുക്കോണ്, സന ഫാത്തിമ എന്നിവര്ക്കു നേരെ വസ്ത്രധാരണത്തിന്റെ പേരില് കനത്ത സോഷ്യല് മീഡിയ ആക്രമണം ഉണ്ടായിരുന്നു. ഇക്കാര്യത്തില് മലയാളികളും ഒട്ടും മോശമല്ലെന്ന് തെളിയിക്കുകയാണ് ചലച്ചിത്രതാരം അമല പോളിന്റെ ഫേസ്ബുക്ക് പേജിലെ ആക്രമണം. ജൂണ് 9ന് അമല പോസ്റ്റ് ചെയ്ത ചിത്രത്തിലെ വസ്ത്രധാരണത്തിന്റെ പേരില് ഒട്ടേറെ സൈബര് സദാചാര വാദികളാണ് അമലയ്ക്ക് ഉപദേശവും തെറിവിളിയുമായി എത്തിയിരിക്കുന്നത്.
 | 

വസ്ത്രധാരണത്തിന്റെ പേരില്‍ അമല പോളിന് സദാചാരവാദികളുടെ സോഷ്യല്‍ മീഡിയ ആക്രമണം

കഴിഞ്ഞ ദിവസങ്ങളില്‍ ബോളിവുഡ് നടിമാരായ ദീപിക പദുക്കോണ്‍, സന ഫാത്തിമ എന്നിവര്‍ക്കു നേരെ വസ്ത്രധാരണത്തിന്റെ പേരില്‍ കനത്ത സോഷ്യല്‍ മീഡിയ ആക്രമണം ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ മലയാളികളും ഒട്ടും മോശമല്ലെന്ന് തെളിയിക്കുകയാണ് ചലച്ചിത്രതാരം അമല പോളിന്റെ ഫേസ്ബുക്ക് പേജിലെ ആക്രമണം. ജൂണ്‍ 9ന് അമല പോസ്റ്റ് ചെയ്ത ചിത്രത്തിലെ വസ്ത്രധാരണത്തിന്റെ പേരില്‍ ഒട്ടേറെ സൈബര്‍ സദാചാര വാദികളാണ് അമലയ്ക്ക് ഉപദേശവും തെറിവിളിയുമായി എത്തിയിരിക്കുന്നത്.

മലയാളിയുടെ സംസ്‌കാരത്തിനു ചേരുന്നതല്ല അമലയുടെ വസ്ത്രധാരണമെന്നാണ് ചിലരുടെ കണ്ടെത്തല്‍. ചിത്രം ഉടന്‍ തന്നെ മാറ്റണമെന്നും നിര്‍ദേശമുണ്ട്. സംസ്‌കാരത്തിനു ചേര്‍ന്ന വസ്ത്രം ധരിക്കാനുള്ള ആഹ്വാനവുമായും ചിലര്‍ കമന്റ് ബോക്‌സില്‍ എത്തിയിട്ടുണ്ട്. വിവാഹമോചനത്തിനു ശേഷം സോഷ്യല്‍ മീഡിയയില്‍ അമല പോളിന് ഏറെ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. അവയില്‍ ഏറ്റവും ഒടുവിലത്തേതാണ് ഈ ആക്രമണം. ഫോട്ടോ ഷൂട്ടില്‍ നിന്നുള്ള ഒരു ചിത്രമാണ് അടിക്കുറിപ്പോടെ അമല പോസ്റ്റ് ചെയ്തത്.

ഇത്തരത്തിലുള്ള വസ്ത്രധാരണമാണ് വിവാഹ മോചനത്തിന് കാരണമായതെന്ന് കണ്ടെത്തിയവരും പീഡനങ്ങള്‍ക്ക് കാരണമാകുന്നത് വസ്ത്രധാരണത്തിന്റെ ഈ രീതിയാണെന്ന് വിശദീകരിക്കുന്നവരുമൊക്കെയാണ് അമലയ്ക്ക് ഉപദേശവുമായി എത്തിയിരിക്കുന്നത്.