അമ്പലപ്പുഴ പാല്‍പ്പായസം വിറ്റുവെന്ന ആരോപണം; ബേക്കറി ഉടമയെ മാപ്പ് പറയിച്ചത് നിര്‍ബന്ധിച്ച്, വീഡിയോ

അമ്പലപ്പുഴ പാല്പ്പായസം എന്ന് എഴുതി പാല്പ്പായസം ബേക്കറിയില് വിറ്റുവെന്ന വിവാദത്തില് ബേക്കറിയുടമയെക്കൊണ്ട് നിര്ബന്ധിച്ച് മാപ്പ് പറയിക്കുന്ന വീഡിയോ പുറത്ത്.
 | 
അമ്പലപ്പുഴ പാല്‍പ്പായസം വിറ്റുവെന്ന ആരോപണം; ബേക്കറി ഉടമയെ മാപ്പ് പറയിച്ചത് നിര്‍ബന്ധിച്ച്, വീഡിയോ

പത്തനംതിട്ട: അമ്പലപ്പുഴ പാല്‍പ്പായസം എന്ന് എഴുതി പാല്‍പ്പായസം ബേക്കറിയില്‍ വിറ്റുവെന്ന വിവാദത്തില്‍ ബേക്കറിയുടമയെക്കൊണ്ട് നിര്‍ബന്ധിച്ച് മാപ്പ് പറയിക്കുന്ന വീഡിയോ പുറത്ത്. ബേക്കറിയുടമയായ തോമസ് ഈപ്പനെക്കൊണ്ട് ചിലര്‍ നിര്‍ബന്ധ പൂര്‍വ്വം മാപ്പ് പറയിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. അമ്പലപ്പുഴ പാല്‍പ്പായസം, അതേ മോഡല്‍ എന്ന നിലയില്‍ ഞാന്‍ കഴിഞ്ഞ ദിവസം സ്വന്തമായി നിര്‍മിച്ച് വിറ്റു. അത് നിയമവിരുദ്ധമാണ്, അല്ലേ.. നിയമവിരുദ്ധമാണെന്ന് എനിക്ക് മനസിലായി. അതുകൊണ്ട് ആ തെറ്റിന് ഞാന്‍ ക്ഷമ ചോദിക്കുന്നു എന്നാണ് തോംസണ്‍ പറയുന്നത്.

ഇതിനിടയില്‍ ഭക്തജനങ്ങള്‍ക്കുണ്ടായ വിഷമത്തില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്ന് പറയാന്‍ ഒരാള്‍ ആവശ്യപ്പെടുന്നുണ്ട്. ബേക്കറിയുടമ ഇത് ഏറ്റു പറയുന്നു. ഇത് ആരുടെയും നിര്‍ബന്ധത്തിലല്ല പറയുന്നതെന്ന് പറയാനും ഒരാള്‍ നിര്‍ദേശിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേരില്‍ തോംസണ്‍ ബേക്കറി പാല്‍പ്പായസം വിറ്റുവെന്ന് ആരോപിച്ച് സംഘപരിവാര്‍ പ്രൊഫൈലുകളാണ് ആദ്യം രംഗത്തെത്തിയത്. പിന്നീട് സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളില്‍ വാര്‍ത്ത പരക്കുകയും വിവാദമായി മാറുകയുമായിരുന്നു.

തോംസണ്‍ ബേക്കറി ഫെയിസ്ബുക്ക് പേജില്‍ പിന്നീട് വിശദീകരണവുമായി എത്തിയിരുന്നു. തങ്ങളുടെ ഉല്‍പ്പന്നമായ പാല്‍പ്പായസത്തില്‍ അമ്പലപ്പുഴ പാല്‍പ്പായസം എന്ന പേര് AMBLPZHA PALPAYASAM എന്ന് തെറ്റായി രേഖപ്പെടുത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ആ പേര് തെറ്റായി പ്രിന്റ് ചെയ്തതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ബേക്കറി വിശദീകരിച്ചിരുന്നു. ആരെയും വേദനിപ്പിക്കുകയല്ല ഉദ്ദേശ്യമെന്നും ബേക്കറി വിശദീകരിച്ചു.

വീഡിയോ കാണാം

Posted by Ashkar Lessirey on Wednesday, September 4, 2019