ആമിയാകുന്നു; കമലിന്റെ ആമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി മഞ്ജു വാര്യര്‍

കമല് സംവിധാനം ചെയ്യുന്ന ആമി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്ത്. ആമിയാകുന്നുവെന്ന് കുറിച്ച് മാധവിക്കുട്ടിയായി സ്ക്രീനിലെത്തുന്ന മഞ്ജു വാര്യര് പോസ്റ്റര് ഷെയര് ചെയ്തു. ഹൃദയത്തില്, സ്വപ്നങ്ങളില് ഇന്നും ഭ്രമിപ്പിക്കുന്ന മയൂരത്തിനു മുന്നില് ഒരു നീര്മാതളം നടുന്നു. ഭാവനയ്ക്കും യാഥാര്ഥ്യത്തിനുമിടയില് എവിടെയോ ആണ് മാധവിക്കുട്ടി പൂത്തു നിന്നത്. ആ പരകായ പ്രവേശം എളുപ്പമല്ലെന്നും മഞ്ജു കുറിക്കുന്നു.
 | 

ആമിയാകുന്നു; കമലിന്റെ ആമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി മഞ്ജു വാര്യര്‍

കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ആമിയാകുന്നുവെന്ന് കുറിച്ച് മാധവിക്കുട്ടിയായി സ്‌ക്രീനിലെത്തുന്ന മഞ്ജു വാര്യര്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തു. ഹൃദയത്തില്‍, സ്വപ്‌നങ്ങളില്‍ ഇന്നും ഭ്രമിപ്പിക്കുന്ന മയൂരത്തിനു മുന്നില്‍ ഒരു നീര്‍മാതളം നടുന്നു. ഭാവനയ്ക്കും യാഥാര്‍ഥ്യത്തിനുമിടയില്‍ എവിടെയോ ആണ് മാധവിക്കുട്ടി പൂത്തു നിന്നത്. ആ പരകായ പ്രവേശം എളുപ്പമല്ലെന്നും മഞ്ജു കുറിക്കുന്നു.

അതുല്യപ്രതിഭയായ കമല്‍ സാര്‍ എന്ന ഗുരുസ്ഥാനീയന്‍ വഴികാട്ടട്ടെ. ഈ നിമിഷം അറിയാനാകുന്നുണ്ട്, മാധവിക്കുട്ടിയുടെ മാന്ത്രിക ഗന്ധം. അക്ഷരങ്ങളെ നൃത്തം ചെയ്യിച്ച വിരലുകള്‍ വാത്സല്യത്തിന്റെ തണുപ്പോടെ മൂര്‍ദ്ധാവില്‍ തൊടുന്നു. ഞാന്‍ ശിരസ്സു നമിക്കുന്നു, പ്രണമിക്കുന്നു. പ്രാര്‍ഥനകളോടെ ആമിയാകുന്നു എന്നാണ് മഞ്ജുവിന്റെ പോസ്റ്റ്.

പോസ്റ്റ് വായിക്കാം