അമിത് ഷാ കേരളത്തിലെത്തി

സംസ്ഥാനത്ത് ബി.ജെ.പിയുടെ അടിത്തറ വിപുലപ്പെടുത്താനുള്ള രണ്ടാം ഘട്ട പദ്ധതിക്ക് തുടക്കം കുറിക്കാൻ ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിലെത്തി. അമിത് ഷായുടെ സാന്നിദ്ധ്യത്തിൽ പാലക്കാട് നടക്കുന്ന സംസ്ഥാന ഭാരവാഹിയോഗത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പു തന്ത്രങ്ങൾക്ക് അവസാന രൂപം നൽകാനും ബിജെപിയുടെ അംഗബലം കൂട്ടാൻ ആവശ്യമായ ചർച്ചകളും നടത്തുമെന്നറിയുന്നു
 | 

അമിത് ഷാ കേരളത്തിലെത്തി
തിരുവനന്തപുരം:
സംസ്ഥാനത്ത് ബി.ജെ.പിയുടെ അടിത്തറ വിപുലപ്പെടുത്താനുള്ള രണ്ടാം ഘട്ട പദ്ധതിക്ക് തുടക്കം കുറിക്കാൻ ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിലെത്തി. അമിത് ഷായുടെ സാന്നിദ്ധ്യത്തിൽ പാലക്കാട് നടക്കുന്ന സംസ്ഥാന ഭാരവാഹിയോഗത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പു തന്ത്രങ്ങൾക്ക് അവസാന രൂപം നൽകാനും ബിജെപിയുടെ അംഗബലം കൂട്ടാൻ ആവശ്യമായ ചർച്ചകളും നടത്തുമെന്നറിയുന്നു. കെ.ബി. ഗണേഷ് കുമാർ ഉൾപ്പെടെയുള്ള പ്രമുഖരെ ബി.ജെ.പിയുമായി സഹകരിപ്പിക്കാൻ ലക്ഷ്യമിടുന്നതായും റിപ്പോർട്ടുകളുണ്ട്.

തെക്കൻ കേരളത്തിനും വടക്കൻ കേരളത്തിനും പ്രത്യേകമായ പ്രവർത്തനങ്ങൾക്കാവും രൂപം നൽകുക. കഴിഞ്ഞ തവണ അമിത് ഷാ കേരളത്തിൽ എത്തിയപ്പോൾ പ്രവർത്തന രൂപരേഖ ഉണ്ടാക്കുകയും ഓരോ ജില്ലകളിലും ഓൺലൈൻ അംഗത്വവിതരണം നടത്താനും തീരുമാനിച്ചിരുന്നു.