അമ്മ യോഗം ചേര്‍ന്നത് കണ്ടെയ്ന്‍മെന്റ് സോണില്‍; നിര്‍ത്തിവെപ്പിച്ച് ജില്ലാ ഭരണകൂടം

ചലച്ചിത്ര താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന് അമ്മയുടെ യോഗം ചേര്ന്നത് കണ്ടെയ്ന്മെന്റ് സോണില്.
 | 
അമ്മ യോഗം ചേര്‍ന്നത് കണ്ടെയ്ന്‍മെന്റ് സോണില്‍; നിര്‍ത്തിവെപ്പിച്ച് ജില്ലാ ഭരണകൂടം

കൊച്ചി: ചലച്ചിത്ര താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ അമ്മയുടെ യോഗം ചേര്‍ന്നത് കണ്ടെയ്ന്‍മെന്റ് സോണില്‍. ചക്കരപ്പറമ്പിലെ ഹോളിഡേ ഇന്‍ ഹോട്ടലാണ് അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗം ചേര്‍ന്നത്. കണ്ടെയ്ന്‍മെന്റ് സോണിലായതിനാല്‍ യോഗം ജില്ലാ ഭരണകൂടം ഇടപെട്ട് നിര്‍ത്തിവെച്ചു.

ഹോട്ടല്‍ അടച്ചിടാനും നിര്‍ദേശം നല്‍കി. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മൂലം താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കമെന്ന് അമ്മ യോഗത്തില്‍ തീരുമാനമായി. ഇക്കാര്യം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അറിയിക്കും.

വിഷയത്തില്‍ തീരുമാനം ആകുന്നതു വരെ പുതിയ ചിതങ്ങളുടെ ഷൂട്ടിംഗ് ആരംഭിക്കേണ്ടെന്നാണ് നിര്‍മാതാക്കള്‍ തീരുമാനിച്ചിരുന്നത്. സിനിമാ സംഘടനകളില്‍ ആലോചിക്കാതെ ഇത്തരമൊരു തീരുമാനം പരസ്യമായി നിര്‍മാതാക്കള്‍ ഉന്നയിച്ചതില്‍ പല താരങ്ങളും അതൃപ്തി അറിയിച്ചിരുന്നു.