ദിലീപിനെ വ്യക്തിഹത്യ ചെയ്യുന്നതായി ആരോപണം; ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് സിനിമാ സംഘടനകള്‍

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില് ചലച്ചിത്രതാരം ദിലീപിനെ വ്യക്തിഹത്യ ചെയ്യുകയാണെന്ന് ആരോപിച്ച് ചാനല് ചര്ച്ചകളില് നിന്ന് വിട്ടുനില്ക്കാനൊരുങ്ങി ചലച്ചിത്ര സംഘടനകള്. താരസംഘടനയായ അമ്മ, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തുടങ്ങിയവയാണ് ഈ തീരുമാനം എടുത്തത്. കെട്ടിച്ചമച്ച ആരോപണങ്ങളുടെയും അഭ്യൂഹങ്ങളുടെയും അടിസ്ഥാനത്തില് വ്യക്തിഹത്യ നടത്തുകയാണെന്ന് അമ്മ പുറത്തിറക്കിയ പ്രസ്താവനയില് പറയുന്നു.
 | 

ദിലീപിനെ വ്യക്തിഹത്യ ചെയ്യുന്നതായി ആരോപണം; ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് സിനിമാ സംഘടനകള്‍

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ചലച്ചിത്രതാരം ദിലീപിനെ വ്യക്തിഹത്യ ചെയ്യുകയാണെന്ന് ആരോപിച്ച് ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കാനൊരുങ്ങി ചലച്ചിത്ര സംഘടനകള്‍. താരസംഘടനയായ അമ്മ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയവയാണ് ഈ തീരുമാനം എടുത്തത്. കെട്ടിച്ചമച്ച ആരോപണങ്ങളുടെയും അഭ്യൂഹങ്ങളുടെയും അടിസ്ഥാനത്തില്‍ വ്യക്തിഹത്യ നടത്തുകയാണെന്ന് അമ്മ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ദിലീപിനെതിരെ നടക്കുന്ന വ്യക്തിഹത്യ ചെറുക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും നിലപാടെടുത്തു. ഈ പശ്ചാത്തലത്തില്‍ ഫെഫ്ക, അമ്മ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ പ്രതിനിധികള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് തീരുമാനം. നടിക്ക് ആക്രമണമേറ്റ സംഭവത്തില്‍ ദിലീപിനെ ചോദ്യം ചെയ്തതായി ഇന്നലെ ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. വാര്‍ത്ത തെറ്റാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

വ്യാജവാര്‍ത്ത വന്ന സംഭവത്തില്‍ സംഘടനകള്‍ പ്രതിഷേധം അറിയിച്ചു. അന്വേഷണം വൈകുന്നതിലും മുഖ്യപ്രതിയെ പിടികൂടാന്‍ സാധിക്കത്തതിലുമുള്ള അതൃപ്തി ഫിലിം ചേംബറും അറിയിച്ചു.