സംവിധായകന്‍ കമലിനെതിരെ മുതിര്‍ന്ന അഭിനേതാക്കളെ അണിനിരത്തി എഎംഎംഎ; ഔദാര്യത്തിനു കാത്തു നില്‍ക്കുന്നവര്‍ എന്ന പരാമര്‍ശത്തില്‍ പ്രതിഷേധം

സംവിധായകനും ചലച്ചിത്ര അക്കാഡമി ചെയര്മാനുമായ കമലിനെതിരെ മുതിര്ന്ന അഭിനേതാക്കളെ അണിനിരത്തി എഎംഎംഎ. മന്ത്രി എ.കെ.ബാലനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പോസ്റ്റിലാണ് കമലിന്റെ പരാമര്ശത്തിനെതിരെ മധു, ജനാര്ദ്ദനന്, കവിയൂര് പൊന്നമ്മ, കെപിഎസി ലളിത എന്നിവര് രംഗത്തെത്തിയിരിക്കുന്നത്. തങ്ങളെല്ലാവരും ഔദാര്യത്തിനായി കൈനീട്ടി നില്ക്കുന്നവരാണെന്ന കമലിന്റെ പ്രസ്താവന ഞെട്ടലോടെയാണ് കേട്ടതെന്നും സംഘടന മാസം തോറും നല്കുന്ന സംഭാവനയെ ഔദാര്യമായല്ല. ഒരു സ്നേഹ സ്പര്ശമായാണ് കാണുന്നതെന്നും ഇവര് പറയുന്നു.
 | 

സംവിധായകന്‍ കമലിനെതിരെ മുതിര്‍ന്ന അഭിനേതാക്കളെ അണിനിരത്തി എഎംഎംഎ; ഔദാര്യത്തിനു കാത്തു നില്‍ക്കുന്നവര്‍ എന്ന പരാമര്‍ശത്തില്‍ പ്രതിഷേധം

സംവിധായകനും ചലച്ചിത്ര അക്കാഡമി ചെയര്‍മാനുമായ കമലിനെതിരെ മുതിര്‍ന്ന അഭിനേതാക്കളെ അണിനിരത്തി എഎംഎംഎ. മന്ത്രി എ.കെ.ബാലനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പോസ്റ്റിലാണ് കമലിന്റെ പരാമര്‍ശത്തിനെതിരെ മധു, ജനാര്‍ദ്ദനന്‍, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത എന്നിവര്‍ രംഗത്തെത്തിയിരിക്കുന്നത്. തങ്ങളെല്ലാവരും ഔദാര്യത്തിനായി കൈനീട്ടി നില്‍ക്കുന്നവരാണെന്ന കമലിന്റെ പ്രസ്താവന ഞെട്ടലോടെയാണ് കേട്ടതെന്നും സംഘടന മാസം തോറും നല്‍കുന്ന സംഭാവനയെ ഔദാര്യമായല്ല. ഒരു സ്‌നേഹ സ്പര്‍ശമായാണ് കാണുന്നതെന്നും ഇവര്‍ പറയുന്നു.

ഇതിനെ ഔദാര്യത്തിനു വേണ്ടിയുള്ള കൈനീട്ടലായി വ്യാഖ്യാനിക്കാന്‍ തീരെ ചെറിയ ഒരു മനസിനേ കഴിയൂ. അവകാശത്തെ ഔദാര്യമായി കരുതുന്ന ഒരാള്‍ ചലച്ചിത്ര അക്കാഡമിയുടെ തലപ്പത്തിരിക്കുന്നത് തങ്ങളെ ഞെട്ടിക്കുന്നു. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ചികിത്സാ-മരണാനന്തര സഹായങ്ങളും പെന്‍ഷനും അക്കാദമി നല്‍കുന്നുണ്ട്. ഇതെല്ലാം താന്‍ നല്‍കുന്ന ഔദാര്യമായും അത് വാങ്ങുന്നവരെ തനിക്ക് മുമ്പില്‍ കൈനീട്ടി നില്‍ക്കുന്ന അടിയാളന്മാരായും ആവുംകമല്‍ കാണുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

എഎംഎംഎയുടെ ഒഫീഷ്യല്‍ ഫെയിസ്ബുക്ക് പേജിലാണ് പ്രസ്താവന പ്രത്യക്ഷപ്പെട്ടത്. അഞ്ഞൂറിലേറെ അംഗങ്ങളുള്ള എഎംഎംഎയില്‍ അഭിനയ രംഗത്ത് സജീവമായി 50 പേര്‍ മാത്രമേ ഉള്ളുവെന്നും അവശേഷിക്കുന്ന 450 പേരും ഔദാര്യത്തിനായി കാത്തു നില്‍ക്കുന്നവരുമാണെന്നായിരുന്നു കമല്‍ പറഞ്ഞത്. മലയാള സിനിമ ആവിഷ്‌കാരത്തിലും തൊഴിലിടത്തിലും സ്ത്രീവിരുദ്ധമാണ്. മഹാന്‍മാരെന്ന് നമ്മള്‍ കരുതുന്ന ചലച്ചിത്രകാരന്‍മാരും എഴുത്തുകാരും നടന്മാരുമെല്ലാം ഇതിന് ഉത്തരവാദികളാണെന്നും അതില്‍ ഒരിക്കലും ജനാധിപത്യം ഉണ്ടാകില്ലെന്നും അത് പ്രതീക്ഷിക്കുന്നവര്‍ വിഡ്ഢികളാണെന്നും കമല്‍ പറഞ്ഞിരുന്നു.

ഇത് 35 വര്‍ഷത്തെ തന്റെ അനുഭവത്തില്‍ നിന്ന് തിരിച്ചറിഞ്ഞതാണെന്നും താരസംഘടനയിലെ നിര്‍ഗുണന്‍മാരോട് പറഞ്ഞിട്ട് കാര്യമില്ലാത്തതുകൊണ്ടാണ് മിണ്ടാതിരിക്കുന്നതെന്നും കമല്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മുതിര്‍ന്ന അഭിനേതാക്കളെ എഎംഎംഎ അണിനിരത്തിയിരിക്കുന്നത്.

പോസ്റ്റ് വായിക്കാം

ബഹുമാനപെട്ട കലാ സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ എ കെ ബാലൻ അവർകളുടെ ശ്രദ്ധയിലേക്കായി മലയാള സിനിമാ പ്രവർത്തകരായ മധു, ജനാർദ്ദനൻ, കവിയൂർ പൊന്നമ്മ, കെ പി എ സി ലളിത എന്നിവർ ബോധിപ്പിക്കുന്നത്.

സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ ശ്രീ.കമൽ അമ്മയിലെ കൈനീട്ടം വാങ്ങിക്കുന്ന മുതിർന്ന അംഗങ്ങളെ കുറിച്ച്‌ നടത്തിയ പ്രസ്താവന ഞെട്ടലോടെയാണ്‌ ഞങ്ങൾ വായിച്ചത്‌. ഞങ്ങളെല്ലാം ഔദാര്യത്തിനായി കൈനീട്ടി നിൽക്കുന്നവരാണെന്നാണ്‌ അദ്ദേഹം പറയുന്നത്‌. ദശാബ്ദങ്ങളായി മലയാള സിനിമയിൽ അഭിനേതാക്കളായി പ്രവർത്തിക്കുന്നവരാണ്‌ ഞങ്ങൾ. എത്രയോ കഥാപാത്രങ്ങളെ തിരശീലയിൽ അവതരിപ്പിച്ചു. ആ വേഷപകർച്ചകളിലൂടെ കേരളത്തിന്റെ സാംസ്ക്കാരിക ജീവിതത്തിൽ ഞങ്ങളുടെ സാന്നിധ്യവും എളിയ രീതിയിൽ എഴുതപ്പെട്ടിട്ടുണ്ട്‌. ആ നിലയിൽ തന്നെയാണ്‌ കേരളത്തിലെ ജനങ്ങൾ ഞങ്ങളെ കാണുന്നതും സ്നേഹിക്കുന്നതും. ഞങ്ങളുടെ സംഘടനയായ അമ്മ ഞങ്ങൾക്ക്‌ മാസം തോറും നൽകുന്ന കൈനീട്ടത്തെ ഔദാര്യമായല്ല ഞങ്ങൾ കാണുന്നത്‌. അത്‌ ഒരു സ്നേഹസ്പർശ്ശമാണ്‌. തുകയുടെ വലിപ്പത്തേക്കാൾ, അത്‌ നൽകുന്നതിൽ നിറയുന്ന സ്നേഹവും കരുതലുമാണ്‌ ഞങ്ങൾക്ക് കരുത്താവുന്നത്‌, തണലാവുന്നത്‌. ഇതിനെ ഔദാര്യത്തിനു വേണ്ടിയുള്ള കൈനീട്ടലായി വ്യാഖ്യാനിക്കാൻ തീരെ ചെറിയ ഒരു മനസ്സിനേ കഴിയൂ. അവകാശത്തെ ഔദാര്യമായി കരുതുന്ന ഒരാൾ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തിരിക്കുന്നത്‌ ഞങ്ങളെ ഞെട്ടിക്കുന്നു. ചലച്ചിത്ര പ്രവർത്തകർക്ക്‌ ചികിത്സാ-മരണാനന്തര സഹായങ്ങളും പെൻഷനും അക്കാദമി നൽകുന്നുണ്ട്‌. ഇതെല്ലാം താൻ നൽകുന്ന ഔദാര്യമായും അത്‌ വാങ്ങുന്നവരെ തനിക്ക്‌ മുമ്പിൽ കൈനീട്ടി നിൽക്കുന്ന അടിയാളന്മാരായും ആവും ശ്രീ.കമൽ കാണുന്നത്‌. കമിലിനോട്‌ തെറ്റ്‌ തിരുത്തണമെന്നോ ഖേദം പ്രകടിപ്പിക്കണമെന്നോ ഞങ്ങൾ പറയുന്നില്ല. കാരണം 35 വർഷത്തെ സിനിമാനുഭവം ഉണ്ടെന്ന് പറയുന്ന അദ്ദേഹത്തെ ഞങ്ങൾക്കും അറിയാം, വ്യക്തമായി.

അദ്ദേഹത്തിന്റെ ഒരു പ്രസ്താവന മൂലം ഞങ്ങൾക്കുണ്ടായ മാനസിക വിഷമം താങ്കളുമായി പങ്കുവച്ചൂ എന്ന് മാത്രമേ ഉളളൂ, ഇതേ തുടർന്ന് എന്തെങ്കിലും നടപടികൾ സ്വീകരിക്കേണ്ടത് താങ്കൾ ആണല്ലോ

സ്നേഹപൂർവ്വം

മധു, ജനാർദ്ദനൻ, കവിയൂർ പൊന്നമ്മ, കെ പി എ സി ലളിത

ബഹുമാനപെട്ട കലാ സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ എ കെ ബാലൻ അവർകളുടെ ശ്രദ്ധയിലേക്കായി മലയാള സിനിമാ പ്രവർത്തകരായ മധു,…

Posted by AMMA – Association Of Malayalam Movie Artists on Monday, July 2, 2018