എഎംഎംഎയില്‍ ആഭ്യന്തര പരാതിപരിഹാര സമിതി വേണമെന്ന് ഡബ്ല്യുസിസി ഹൈക്കോടതിയില്‍; താരസംഘടനയ്ക്ക് നോട്ടീസ്

താരസംഘടനയായ എഎംഎംഎയില് ആഭ്യന്തര പരാതി പരിഹാര സമിതി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി ഹൈക്കോടതിയില് ഹര്ജി നല്കി. ഡബ്ല്യുസിസിയും നടി റിമ കല്ലിങ്കലുമാണ് ഹര്ജി നല്കിയിരിക്കുന്നത്. ഹര്ജിയില് താരസംഘടനയ്ക്കും സര്ക്കാരിനും കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരന് നമ്പ്യാര് എന്നിവരുള്പ്പെട്ട ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിച്ചത്.
 | 

എഎംഎംഎയില്‍ ആഭ്യന്തര പരാതിപരിഹാര സമിതി വേണമെന്ന് ഡബ്ല്യുസിസി ഹൈക്കോടതിയില്‍; താരസംഘടനയ്ക്ക് നോട്ടീസ്

കൊച്ചി: താരസംഘടനയായ എഎംഎംഎയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഡബ്ല്യുസിസിയും നടി റിമ കല്ലിങ്കലുമാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ താരസംഘടനയ്ക്കും സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ചലച്ചിത്ര മേഖലയിലെ ചൂഷണങ്ങളെയും അതിക്രമങ്ങളെയും സംബന്ധിച്ച് നിരവധി സംഭവങ്ങള്‍ പുറത്തു വരുന്ന പശ്ചാത്തലത്തില്‍ ഇത്തരമൊരു പരാതി പരിഹാര സംവിധാനം അത്യാവശ്യമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് ഇത്തരം പരാതികള്‍ പരിഹരിക്കാന്‍ സുപ്രീം കോടതിയുടെ വിശാഖാ കേസ് വിധിയനുസരിച്ച് സംവിധാനം ആവശ്യമാണ്.

തൊഴിലിടത്തെ ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള നിയമം സൊസൈറ്റികള്‍ക്ക് ഉള്‍പ്പെടെ ബാധകമാണെന്നും എഎംഎംഎ എന്ന സംഘടനയില്‍ ഈ സംവിധാനമില്ലാത്തത് നിയമവിരുദ്ധവും മൗലികാവകാശ ലംഘനവുമാണെന്ന് ഹര്‍ജി പറയുന്നു. സമിതി രൂപീകരിക്കാന്‍ സംഘടനയ്ക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് കോടതി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.

വിഷയത്തില്‍ സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനായി ഡബ്ല്യുസിസി അംഗങ്ങള്‍ മന്ത്രി കെ.കെ.ശൈലജയുമായി കൂടിക്കാഴ്ച നടത്തി. മറ്റു തൊഴിലിടങ്ങളിലെപ്പോലെ സിനിമാ മേഖലയിലും സ്ത്രീകള്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കണമെന്ന് പിന്നീട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി ആവശ്യപ്പെട്ടു.